വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സംരക്ഷിക്കാം

പരിസ്ഥിതിയെ സംരക്ഷിക്കാം

ജൂൺ 5 പരിസ്ഥിതി ദിനമാണ്. നമ്മുടെ പരിസ്ഥിതി എന്ന് പറയുന്നത് ജീവനുള്ളവയും ജീവനില്ലാത്തവയും എല്ലാം ചേർന്നതാണ് കാടുകളും, പുഴകളും, തോടുകളും, മലകളും എല്ലാം ചേർന്ന ഒരു സുന്ദര കേരളമാണ് നമ്മുടേത്. എന്നാൽ ഇന്ന് അതെല്ലാം മാറി നമ്മുടെ പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയിലെ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നത്പക്ഷികളുടെയും മൃഗങ്ങളുടെയും നാശത്തിന് കാരണമാകും. മനുഷ്യന് ഏറ്റവും അത്യാവശ്യമായ ജലവും ഇന്ന് വറ്റിക്കൊണ്ട് ഇരിക്കുകയാണ്. പരിസ്ഥിതിയിൽ വരുന്ന മാറ്റം മനുഷ്യജീവിതത്തെയും ബാധിച്ചിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോമനുഷ്യന്റെയും കടമയാണ്.

യദുനന്ദ്.എസ്
4 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം