വെളിയനാട് എൽ പി ജി എസ്/അക്ഷരവൃക്ഷം/സുന്ദര കാഴ്ചകൾ
സുന്ദരകാഴ്ചകൾ കൊറോണ വൈറസിനെ പേടിച്ച് ജനം പുറത്തിറങ്ങാതായി. തിക്കും തിരക്കുമൊന്നും എങ്ങും കാണാനില്ല വാഹനങ്ങൾ പേരിനു മാത്രം. അന്തരീക്ഷ മലിനീകരണം കുറഞ്ഞു. വേസ്റ്റ് പൊതികൾ റോഡിൻ്റെ സൈഡിൽ നിന്നും അപ്രത്യക്ഷമായി. ഭൂമി ആകമാനം തെളിഞ്ഞു. റോഡും, മേടും, കിളികളും, മൃഗങ്ങളും നിറഞ്ഞു. കിളികളുടെ മധുരശബ്ദം എല്ലായ്പ്പോഴും കേൾക്കുന്നു. പഞ്ചാബിലെ ജലന്തറിൽ നിന്നും ഹിമാലയൻ നിരകൾ തെളിഞ്ഞു കാണുവാൻ ഇപ്പോൾ കഴിയുമത്രേ. നമ്മുടെ തലസ്ഥാന നഗരിയിൽ നിന്നും പശ്ചിമഘട്ട നിരകളും കാണാൻ കഴിയുന്നു. മനുഷ്യനാണ് ഈ ഭൂമിയെ മലിനമാക്കുന്നത്. കൊറോണ വൈറസ് ഭൂമിയിൽ നിന്നും മാഞ്ഞു പോയാലും ഭൂമിയിലെ ഈ സുന്ദര കാഴ്ചകളൊന്നും മാഞ്ഞു പോകരുത്. അതു കൊണ്ട് നമുക്ക് വർഷത്തിലോ മാസത്തിലോ ഇതുപോലെ ലോക്ക് ഡൗൺ ആചരിച്ച് വീട്ടിലിരിക്കാം. ഭൂമിയിലെ സുന്ദര കാഴ്ചകൾ നിലനിൽക്കുന്നതിനു വേണ്ടി........ പരിസ്ഥിതിക്കൊപ്പം ചേർന്ന് നിൽക്കാം.... ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി.........
ആര്യനന്ദ ലൈജു
|
4A ഗവ. എൽ. പി. എസ്. വെളിയനാട് വെളിയനാട് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം