കോവിഡ് 19


പേടി വേണ്ട ഭീതി വേണ്ട
പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം
 തൂത്തു നീക്കീടാം
 

നിപ്പ വന്നില്ലേ ഓഖിവന്നില്ലേ
പ്രളയം വന്നില്ലേ
മലയാളി തോൽക്കില്ല
തോറ്റോടില്ല


തോറ്റുപോകും നീ തോറ്റുപോകും നീ
 കൊലയാളി വൈറസെ തോറ്റോടും നീ
മലയാള നാട്ടീന്നും തോറ്റോടും നീ
പേടി വേണ്ട


പനി വന്നാൽ ഭയക്കാതെ
ചികിത്സ തേടുക
 ചുമ വന്നാൽ കരുതലായി
 മുഖം മൂടുക


ഭയമല്ല പ്രതിരോധം
 കരുതലാക്കുക
പടരാതെ കാത്തീടാം
 പോരാടിടാം


 വിദഗ്ദർ നൽകും നിർദേശം
  കേട്ടീടണേ
 നാടിനെയൊന്നായി
 കാത്തീടണേ


 തെറ്റായി പ്രചാരണം
 നടത്തിടല്ലേ
 നാട്ടാരെ ആശങ്കയിലാഴ്ത്തരുതേ
പേടി വേണ്ട
 

ആദിത്യ എ
5 A വി എസ് എസ് എച്ച് എസ് കൊയ്പ്പള്ളികാരാണ്മ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത