വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/വേണം പരിസ്ഥിതി ശുചിത്വവുംപ്രതിരോധവും

വേണം പരിസ്ഥിതി ശുചിത്വവുംപ്രതിരോധവും

പരിസ്ഥിതി, പരിതസ്ഥിതി, പരിതാപകരം ഈ മൂന്നു വാക്കുകളും ചേർത്ത് വായിക്കേണ്ട അവസ്ഥയിലൂടെയാണ് ഇപ്പോൾ ലോകം പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് കാരണക്കാരായതോ നമ്മൾ മനുഷ്യർ തന്നെ. പരിസ്ഥിതി അതി ശക്തമായി നിലനിർത്തേണ്ടത് മനുഷ്യരാശിക്കും ഒപ്പം മറ്റും പക്ഷി മൃഗാദികൾക്കും നിലനില്പിന് അത്യാവശ്യമാണ്. പരിസ്ഥിതി മലിനീകരണം അതിന്റെ തോത് വളരെ വലുതാണ്. വിശ്വാസത്തിന്റേയോ അവിശ്വാസത്തിന്റേയോ പേരിൽ ആൽമരങ്ങൾ വെട്ടി മുറിച്ചനിലൂടെ ശുദ്ധവായു നമുക്കു നഷ്ടപ്പെട്ടു. ഒരു തരത്തിൽ ഓസോൺ പാളികളാണ് അൽമരങ്ങൾ പ്രധാനം ചെയ്യുന്നത്. നാരുകൾ തരത്തിലുള്ള വേരുകൾ ജല ലഭ്യത ഉറപ്പുവരുത്തുന്നു.

           നദി മലിനീകരണം നദീ പ്രവാഹം തടസ്സപ്പടുത്തൽ എന്നിവയിലൂടെ ദുരിതങ്ങൾ പ്രധാനം ചെയ്തത് നമ്മൾ കഴിഞ്ഞ രണ്ട് വർഷമായി കണ്ടതാണ്. പരിസ്ഥതി പ്രവർത്തിക്കരുടെ ആഹ്വാനം സർക്കാരുകൾ പോലും ശ്രദ്ധിക്കൂന്നില്ല. വികസനം ആവശ്യമാണ്, പരിസ്ഥിതി ദോഷപ്പെടുത്തി കൊണ്ടുള്ള വികസനം ഒരു പക്ഷേ നില നിൽക്കുന്നതല്ല.
          അശാസ്ത്രീയവും അമിതവുമായ വളപ്രയോഗത്തിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടി നഷ്ടപ്പെടുത്തി. കാർഷികകേരളത്തിൽ; ആ പദവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പഴത്തിനും പച്ചക്കറിക്കു എന്തിനേറെ കേരളത്തിന്റെ സ്വന്തം തേങ്ങയ്ക്ക് പോലും നമുക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമായിരിക്കുകയാണ് .... ആവർത്തിക്കുന്നു .... 
                         പരിസ്ഥിതി സംരക്ഷണം
            ശീലമാക്കേണ്ടതായ ഒരു പ്രവൃത്തിയാണ് ശുചിത്വം. ശുചിത്വത്തിൽ പ്രധാനം വ്യക്തിശുചിത്വമാണ്. വ്യക്തിശുചിത്വം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം. വ്യക്തി ശുചിത്വം കഴിഞ്ഞാൽ അടുത്തത് പരിസരശുചിത്വമാണ് . പരിസര ശുചിത്വം തുടങ്ങേണ്ടത് അടുക്കളയിൽ നിന്നും . പരിസരം വൃത്തി കേടാക്കുന്നത് നമ്മൾ മനുഷ്യരാണ്.ചെറിയ രീതിയിൽ നമ്മൾ വലിച്ചെറിയുന്നവ വൃത്തിയാക്കാൻ പ്രകൃതി തന്നെ നിശ്ചയിച്ചിട്ടുള്ള കുറച്ച് ജീവജാലങ്ങൾ നമുക്ക് ചുറ്റുമുണ്ട് അവയെ നമ്മൾ കണ്ടിട്ടുണ്ടോ - കാക്കകൾ, ചോനനുറുമ്പുകൾ, അണ്ണാൻ, ചെമ്പോത്തുകൾ എന്നിവ അവയിൽ ചിലതാണ്. പക്ഷേ അവയ്ക്ക് ചെയ്യാവുന്നതിനപ്പുറമാണ് മനുഷ്യർ ഉണ്ടാക്കുന്ന മലിനീകരണം. അവനവൻ ഉണ്ടാക്കുന്ന ഉചഛിഷ്ടങ്ങൾ അവനവൻ തന്നെ നശിപ്പിച്ച് കളയേണ്ടതാണ്. ഇത് നമ്മുടെ കടമ കൂടിയാണ്
               Prevention is better than cure എല്ലാ മനുഷ്യരും മനസ്സിൽ സൂക്ഷിക്കുന്ന മന്ത്രമാണിന് . പക്ഷേ ഈ മന്ത്രം പ്രായോഗികമാക്കേണ്ടതിനു വേണ്ടി ആരൊക്കെ പ്രയത്നിച്ചു എന്ന് ചോദിച്ചാൽ എല്ലാ പേരും  മൂക്കത്ത് വിരൽ വയ്ക്കും. ആവശ്യത്തിന് പഴവും പച്ചക്കറികളും നമ്മൾ കഴിക്കുണ്ടോ ? കൂടുതൽ പേരും കോഴിയിറച്ചിയുടേയും പോത്തിറച്ചിയുടേയും പുറകിലാണ്. അശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുന്ന ഇറച്ചി വർഗ്ഗങ്ങൾ കൂടുതൽ വിളിച്ച് വരുത്തുന്നത് രോഗങ്ങളെയാണ്. കണക്കനുസരിച്ച് ജീവിത ശൈലി രോഗികൾ കൂടുതൽ നമ്മുടെ കൊച്ചു കേരളത്തിലാണ്. ആശുപത്രികളും മരുന്നുപയോഗവും കേരളത്തിൽ കൂടുതലാണ്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റമാണ്. കാർഷിക കേരളം പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും വേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അതാണെങ്കിലോ വിഷമയവും . രോഗങ്ങൾ വിളിച്ചു വരുത്തകയാണ്.

ഇന്നത്തെ സാഹചര്യത്തിൽ പരിസ്ഥിതി ശുചിത്വവും വ്യക്തി - സമൂഹ ശുചിത്വവും രോഗ പ്രതിരോധവും വളരെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഇതിന് ഒരു ഉപായം ഓരോരുത്തരുമാണ്....

അവനവനാത്മസുഖത്തിനാചരിക്കുന്നവ

അപരനും സുഖത്തിനായ് വരേണം

വിഷ്ണുദത്ത് . ജി.ഡി
8A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം