വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ എന്റെ മണ്ണ്
എന്റെ മണ്ണ്
ഒരു ദിവസം മുത്തശ്ശി വിഷമിച്ചിരിക്കുമ്പോൾ അത് വഴി വന്ന യാത്രക്കാരൻ ചോദിച്ചു,"എന്താ മുത്തശ്ശി വിഷമിച്ചിരിക്കുന്നത്?മുത്തശ്ശി പറഞ്ഞു."മകനേ ,എന്റെ വീടും കൃഷിയും എല്ലാം കാറ്റിലും മഴയിലും നശിച്ചു പോയി."എത്ര കാറ്റും മഴയും വന്നാലും നശിക്കാത്ത ഭൂമിയായിരുന്നു.ഇപ്പോൾ പാടങ്ങളെല്ലാം മണ്ണിട്ട് ഉയർത്തി വലിയ കെട്ടിടങ്ങൾ ഉണ്ടാക്കി ഭൂമിയെ ഭാരം കൂട്ടി മനുഷ്യർ വിഷമിപ്പിക്കുന്നു. പണ്ട് പാടത്തു പണിയെടുക്കുമ്പോൾ എന്തൊരു സന്തോഷമായിരുന്നു.എന്നാൽ ഇപ്പോൾ അവിടം കാണുമ്പോൾ സങ്കടം തോന്നുന്നു. ആ പഴയ കാലം തിരിച്ചു വരുമോ മോനേ?മുത്തശ്ശിയെ തലോടിക്കൊണ്ട് യാത്രക്കാരൻ പറഞ്ഞു."ഇനി വരുന്ന തലമുറയ്ക്ക് ആ പഴയ കാലം തിരിച്ചു കൊണ്ടുവരാൻ ,കൃഷി ഒരു സംസ്ക്കാരമാക്കാൻ നമുക്കൊന്നിച്ചു നിന്ന് പ്രയത്നിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |