ഒരു മഴയ്ക്കപ്പുറം
നിറയുന്ന പുഴയുണ്ടു
പച്ചപ്പു തലപൊക്കിനില്ക്കുന്ന വയലുണ്ടു
വയലിലേക്കിളവെയിൽ ചായുമ്പോൾ
ഇളകുന്ന ഇലകളിൽ പതിയുന്ന സംഗീതം
അലിയിക്കും വേനലിൻ വിഷാദമുണ്ടു.
ഒരു മഞ്ഞെങ്ങാൻ വീണെന്നാൽ
കുളിരുന്ന മരമുണ്ടു
കുളിർപടർന്നീറൻ വളരുന്ന വനമുണ്ടു
വനത്തിലേക്കൊരു കാറ്റെങ്ങാൻ വന്നുപോയാൽ
അടരുന്ന തുള്ളിയിൽ
പകൽ വെന്ത ചൂടിന്റെ നോവുമുണ്ടു.