വി.വി.എം.എച്ച്.എസ്. മാറാക്കര/അക്ഷരവൃക്ഷം/ തിരിച്ചറിവിന്റെ നാളുകൾ

തിരിച്ചറിവിന്റെ നാളുകൾ

ശുചിത്വം ഒരു സംസ്കാരമാണ്. ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും ,സമൂഹ മായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണ് .ഇന്ന് കേരളത്തിൽ മാത്രമല്ല ലോക രാജ്യങ്ങളിൽ ലും പടർന്ന് പിടിക്കുന്ന മഹാമാരി യാണ് കോവിട് 19. പക്ഷേ നാം ഒരു കാര്യം ശ്രദ്ധിക്കണം ലോകരാജ്യങ്ങളെ പോലെ ശുചിത്വം അനുകരിക്കുന്ന നമ്മൾ ഒരു കാര്യം ശ്രദ്ധിച്ചില്ല ല്ലോ ഏറ്റവും വൃത്തിയുള്ള ഉള്ള രാജ്യങ്ങൾ എന്ന് നാം പറയുന്ന ഇടങ്ങളിലാണ് ആണ് കോവിട് 19 കൂടുതലായി ബാധിച്ചിരിക്കുന്നത് .ഇന്ന് എത്ര എത്ര വിദഗ്ധ ഡോക്ടർമാർ ഉണ്ടായിട്ടും ടെക്നോളജികളിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ ലോകത്ത് ആരും ഇല്ലേ കോവിടിനെ തുരത്താൻ? അതിനുള്ള ഉത്തരം നമ്മുടെ കൈയിൽ തന്നെ ഉണ്ട് . ശുചിത്വമുള്ള വ്യക്തിയെ മറികടക്കാൻ ഒരു രോഗത്തിനും സാധിക്കില്ല. പുറത്ത് പോയി വന്നാൽ ഉടൻ ശരീരം വൃത്തിയാക്കുക അതുപോലെ തന്നെ വ്യക്തിശുചിത്വം പരിസ്ഥിതി ശുചിത്വം നമ്മുക്ക് എപ്പോഴും ആവശ്യമുള്ളതാണ് . ഇത് രണ്ടും ഒരുപോലെ വൃത്തത്തികുമ്പോഴാണ് ശുചിത്വം പൂർണ്ണമാകുന്നത്.

ഈ നാളുകൾ നാം തിരിച്ചറിയേണ്ടതാണ് . ഇത്രയും കാലം നമ്മൾ സഞ്ചരിച്ചിരുന്നത് വെറുതെയാണ് എന്ന് നമ്മുക്ക് ഈ ലോക ഡൗൺ കാലത്ത് മനസ്സിലാക്കാൻ കഴിയും .ശുചിത്വത്തിന്റെ തുടക്കം തന്നെ അവനവൻറെ വീടുകളിൽ ഇ നിന്നു തന്നെയാണ് .ശുചിത്വസുന്ദരമായ ലോകത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ ...........


ദേവിക മോഹൻ. എൻ
10 A വി.വി.എം.എച്ച്.എസ്. മാറാക്കര
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം