തെളിനീരു വറ്റിയ പുഴയുടെയുള്ളിലെ തെളിയുന്ന ഓർമ്മകൾ കണ്ടുവോ നീ?
മരമായി മാറിയ കാടിനുള്ളിലെ മർമ്മര ശബ്ദങ്ങൾ കേട്ടുവോ നീ?
പെയ്യാത്ത മഴയെ പ്രാകി പറയുമ്പോൾ പെയ്യാത്തതെന്തെന്നോർത്തുവോ നീ?
കാറ്റിൻറെ നേർത്ത സുഗന്ധം മാഞ്ഞുപോയ്
കാറ്റിനും ദുർഗന്ധം വന്നുപോയി
കണ്ടില്ല, കേട്ടില്ല, അറിഞ്ഞതുമില്ല നീ
കരുതി വച്ചതുമില്ലല്ലോ നീ?
നീയെന്ന സ്വാർത്ഥനെ അറിയുക നീ നീ കൊന്ന ഭൂമിയെ അറിയുക നീ
ഇല്ലെങ്കിൽ ഇന്നും നാം പഴി ചാരി നിൽക്കുന്ന
ജീവനും ഇല്ലെന്നതറിയുക നീ !