വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/സിംഹരാജാവും മാലുകരടിയും.
സിംഹരാജാവും മാലുകരടിയും
പണ്ട് പണ്ട് ഒരു കാട്ടിൽ സിംഹരാജാവും കുറെ മൃഗങ്ങളും താമസിച്ചിരുന്നു. ഒരു ദിവസം സിംഹരാജാവ് എല്ലാവരുടെയും വീട് സന്ദർശിക്കാൻ വന്നു.എല്ലാവരുടെയും വീട് നല്ലവൃത്തിയുണ്ടായിരുന്നു .പക്ഷെ മാലു കരടിയുടെ വീട്ടിൽ ചെന്നപ്പോൾ വൃത്തിക്കെട്ട നാറ്റം വരുന്നുണ്ടായിരുന്നു. വീടിന്റെ ഉള്ളിലേക്ക് ചെന്നപ്പോൾ ആകെ ചപ്പുചവറുകളും ഉണ്ടായിരുന്നു. കിണറിന് മൂടി ഒന്നും ഇല്ല. കിണറിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ ആകെ മാലിന്യവും കൊതുകും തവളകളും ഉണ്ടായിരുന്നു. വെള്ളം ആകെ നാറ്റവും ഉണ്ട്.തൊടിയിൽ ആകെ ഈച്ചയും എലിയും ഉണ്ട് .വീടും തൊടിയും കിണറും വൃത്തിക്കെട്ട വാസനയാണ് .അപ്പോൾ സിംഹരാജാവ് പറഞ്ഞു നിങ്ങളുടെ കിണറിലെന്താ ഇത്ര മാലിന്യം. അപ്പോൾ മാലുകരടി പറഞ്ഞു അത് കിണറിന് മൂടിഇല്ലാത്തത് കൊണ്ട് ചപ്പുചവറുകൾ കിണറിലേക്കാണ് വീഴുന്നത്. അപ്പോൾ സിംഹരാജാവ് പറഞ്ഞു ഇനി കിണറിന് ഒരു വല കെട്ടിയാൽ മതി. അതു കൊണ്ട്മാലിന്യംമുറ്റത്തേക്കോ തൊടിയിലേക്കോ വലിച്ചറിഞ്ഞാൽ പരിസ്ഥിതിക്ക് നാശം വരും. ഇനി മുതൽ ശ്രദ്ദിക്കുക പരിസ്ഥിതി ശുചിത്വത്തിന് മുന്നേറുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |