വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
മൂന്നാം ക്ലാസിലെ ക്ലാസ് ലീഡർ ആണ് അമൽ അവരുടെ അധ്യാപകൻ വളരെയധികം സ്ട്രിക്റ്റ് ആണ് പ്രാർത്ഥനക്ക് പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ കൊടുക്കുകയും ചെയ്യും അങ്ങനെ ഒരു ദിവസം പ്രാർത്ഥനക്ക് അമീൻ മാത്രം വന്നില്ല ക്ലാസ് ലീഡർ വിവരം ചോദിച്ചു എന്താ അമീൻ നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാത്തത് മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ വന്നതും ഒരേ സമയം ആയിരുന്നു അധ്യാപകൻ അമീനിനോട് കാരണം അന്വേഷിച്ചു അമീൻ പറഞ്ഞു ഞാൻ പ്രാർത്ഥനയ്ക്ക് പങ്കെടുത്തില്ല അപ്പോൾ എല്ലാ വിദ്യാർഥികളും അമീൻ ഇന്ന് എന്തായാലും ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ച് പരസ്പരം ചിരിച്ചു കാരണം അവർക്ക് അമീനിനെ ഇഷ്ടമല്ല അവൻ നന്നായി പഠിക്കുന്നവനും കൃത്യമായി ഹോം വർക്ക് ചെയ്യുന്നവനും അതുപോലെതന്നെ നല്ല കൈയ്യക്ഷരം ഉള്ളവനുമാണ് അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാക്കും അധ്യാപകൻ പറഞ്ഞു ആര് തെറ്റ് ചെയ്താലും അവരെ ശിക്ഷിക്കണം നിന്റെ കാരണം പറയൂ അമീൻ പറഞ്ഞു ഞാൻ പതിവുപോലെ ക്ലാസ്സിൽ നേരത്തെ എത്തിയിരുന്നു പക്ഷേ എല്ലാവരും പ്രാർത്ഥനക്ക് പോയിരുന്നു എന്നാൽ അപ്പോഴാണ് ഞാൻ ക്ലാസ് ശ്രദ്ധിച്ചത് എല്ലായിടത്തും കച്ചറയും മറ്റു പേപ്പറുകളുമാണ് ക്ലാസ് ആകെ വൃത്തിഹീനമായിരുന്നു ഇന്നത്തെ ക്ലീനെഴ് സ് ക്ലാസ് ക്ലീൻ ചെയ്യാതെ ആണ് പ്രാർത്ഥനക്ക് പോയിട്ടുഉള്ളത് അതിനാൽ ഞാൻ വൃത്തിയാക്കി അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു അതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല സർ; ഞങ്ങൾക്ക് ശുചിത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി പഠിപ്പിച്ച് തന്നില്ലേ വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ അറിവ് ലഭിക്കില്ല എന്ന് അതിനാൽ ഞാൻ വൃത്തിയാക്കി ഇതുകേട്ട് അധ്യാപകൻ അമീനിനെ അഭിമാനത്തോടെ നോക്കി പ്രശംസിച്ചു അതുപോലെതന്നെ ആമീൻ എല്ലാ വിദ്യാർഥികളോടും പറഞ്ഞു നമ്മുടെ വീടും പരിസരവും ക്ലാസും ഒരുപോലെയാണ് നാമെല്ലാം എല്ലായിടത്തും ശുചിത്വം ചെയ്യണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |