വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മയാണ്
ചെറിയ എഴുത്ത്
ഭൂമി നമ്മുടെ അമ്മയാണ്
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് 'ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ നൽകുന്നുണ്ട് ' നമ്മെ കാത്തിരിക്കുന്ന അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാണ് നമ്മുടെ ധർമ്മം. പക്ഷെ മനുഷ്യൻ്റെ ആർത്തി മൂലം പ്രകൃതിയെ അമിതമായി ചൂഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്.ഇതിൻ്റെ അനന്തരഫലമാന്ന് പരിസ്ഥിതിനാശം ഈ മണ്ണും ജലസമ്പത്തും ഈ വന സമ്പത്തും ഈശ്വരൻ്റെ വരദാനങ്ങളാണ്. ഇവയെ ദുരുപയോഗം ചെയ്യുക വഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിക്കുകയാണ്.കൂട്ടുകാരെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവൻ്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.ഇതിന് കുട്ടികളായ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും. പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു വസ്തു വാണ് പ്ലാസ്റ്റിക് . എത്ര എത്ര പ്ലാസ്റ്റിക് കവറുകളാണ് നാം നിത്യവും വാങ്ങിക്കൂട്ടുന്നത്. കടയിൽ പോകുമ്പോൾ ഒരു തുണി സഞ്ചി കൂടി കരുതുന്നത് എത്ര നല്ലതാണ് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ നമുക്ക് മാതൃകയായി മാറണം. നമ്മുടെ നാടിൻ്റെ ജീവനാഡികളാണല്ലോ പുഴകൾ. പുഴകളുടെ ആത്മാവ് കുടികൊള്ളുന്ന മണൽ പരപ്പ് കാണാകാഴ്ചയാകുന്ന കാലം അതിവിദൂരമല്ല.' അമിതമായ മണലെടുപ്പിനെ തടയേണ്ടണ് അത്യാവശ്യമാണ്. പ്രകൃതിസമ്പത്ത് ഭാവി തലമുറക്കുകൂടി അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവേണ്ടതാണ്. കുന്നുകളും വയലുകളും കൊണ്ട് സമൃദ്ധമായ നമ്മുടെ നാടിന് എന്താണ് സംഭവിച്ചത്? എല്ലാവർക്കും ജീവിക്കാൻ അവകാശ പ്പെട്ടതാണ് ഭൂമി .......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |