വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ നഗരത്തിൽനിന്ന് പ്രകൃതിയിലേക്ക്

{

നഗരത്തിൽനിന്ന് പ്രകൃതിയിലേക്ക്

ഇന്ന് അപ്പുവിന് സന്തോഷമുള്ള ഒരു ദിവസമാണ് കാരണം ഇന്ന് അവൻ ആദ്യമായി മുത്തശ്ശിയും അവൻ കേട്ട് അറിഞ്ഞിട്ടുള്ള ഗ്രാമത്തെയും കാണാൻ പോവുകയാണ് പ്രകൃതി ഏറെ ഇണങ്ങി നിൽക്കുന്ന ഗ്രാമത്തെക്കാൾ വളരെ വ്യത്യാസ്തമാണ് നഗരം . മാലിന്യം തങ്ങിനിൽക്കുന്ന ഓടകളും , തീങ്ങിനിൽക്കുന്ന കെട്ടിടങ്ങളും , തിരക്കേറിയ നഗരത്തെയും വിട്ട് അവൻ യാത്ര തിരിച്ചു . ഗ്രാമ റോഡിലൂടെ വണ്ടി മെല്ലെ നീങ്ങുമ്പോൾ ഇളം കാറ്റ് അവനെ തഴുകി . അതിൽ അവൻ ലയിച്ചു . അവൻ മറ്റേതോ ലോകത്തിൽ എത്തിപ്പെട്ടതുപോലെ അവന് അനുഭവപ്പെട്ടു . വാഹനം നിന്നു അവൻ നോക്കിയപ്പോൾ മുത്തശ്ശിയുടെ മണ്ണിൻ ഗന്ധം ഉള്ള വീടിനു മുന്നിൽ അവൻ കേട്ട് അറിഞ്ഞ പ്രകൃതി ആയിരുന്നില്ല , അവന് പ്രകൃതി എന്തോ കരുതിവെച്ച ആയി തോന്നി . അവൻ അങ്ങനെ നിൽക്കുംമ്പോൾ അവനെ ആരോ തൊടുന്നതായി തോന്നി . തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ മുത്തശ്ശി . കുറച്ചു നാളുകൾ കഴിഞ്ഞു അപ്പോൾ ആണ് അവന് ഓർമ്മ വന്നത് ഇനിക്ക് തിരിച്ചു പോകാനുള്ള സമയമായി എന്ന് . അവൻ വന്ന സമയത്ത് എത്ര സന്തോഷം ഉണ്ടയോ അതിന് ഇരട്ടിയായി അവന് ദുഃഖം ഉണ്ടായി . ഭഗവാനെ ഒരുങ്ങിനിൽക്കുന്ന മാതാപിതാക്കളെ കണ്ടപ്പോൾ കുറച്ചു കൂടി സങ്കടം തോന്നി . എന്നാൽ അവന് പ്രകൃതിയോട് തോന്നിയ ഇഷ്ടം കണ്ട അവന്റെ മാതാപിതാക്കൾ അവനെ ഗ്രാമത്തിൽ തന്നെ നിറുത്തുവാൻ തീരുമാനിച്ചു . ഇത് അറിഞ്ഞ അവന് അതിയായ സന്തോഷം തോന്നി . അവൻ ഏറെ നാൾ ആ ഗ്രാമത്തിൽ തന്നെ കഴിഞ്ഞ പ്രകൃതി അവനു വേണ്ടി കരുതിവെച്ച നന്മകളേ ആസ്വദിച്ചു .

ജിഷ എസ്
8I വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ