വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/രോഗപ്രതിരോധവുംശുചിത്വവും

{

ശുചിത്വവും രോഗപ്രതിരോധവും
    ശുചിത്വം രോഗപ്രതിരോധവും മനുഷ്യജീവിതത്തിലെ അവശ്യ ഘടകങ്ങൾ ആണ്. രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമായ ഘടകം എന്ന് പറയുന്നത് ശുചിത്വം തന്നെയാണ്. ശുചിത്വം ഏത് രോഗത്തെയും  പ്രതിരോധിക്കേണ്ട കരുത്ത് നൽകുന്നു. ലോകത്തിൽ ഇതുവരെ വന്നിട്ടുള്ള മാറാരോഗങ്ങൾ ഒക്കെ തന്നെയും ശുചിത്വവുമായി ബന്ധപ്പെട്ടവയാണ്. 
               തന്റെ വീട്ടിൽ നിന്നാണ് ഒരു കുഞ്ഞ് ആദ്യമായി ശുചിത്വം എന്താണെന്ന് അറിയുന്നത്, തന്റെ  അമ്മയിൽനിന്ന്. അതുകഴിഞ്ഞാൽ പിന്നെ സമൂഹത്തിൽ നിന്നാണ് ആ കുട്ടി ശുചിത്വം എന്താണെന്ന് അറിയുന്നത്. ചെറിയ ക്ലാസുകളിൽ ഇതിനെപ്പറ്റി പഠിക്കാൻ വരെയുണ്ട് എങ്കിൽ പോലും ഇപ്പോൾ ശുചിത്വം ഇല്ലായ്മ കാരണം വളരെയേറെ രോഗങ്ങൾ അഭിമുഖീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഇതിനൊക്കെ എന്തായിരിക്കാം കാരണം അത് ശുചിത്വം ശീലം ആകാത്തത് കൊണ്ട് തന്നെയാവാം ലോകത്ത് വരുന്നതിൽ ഒട്ടുമിക്ക രോഗങ്ങളെയും നമുക്ക് ശുചിത്വം മുഖേന തടയാൻ കഴിയുന്നതാണ് ഒരു കുഞ്ഞു കുട്ടിക്ക് പോലും അറിയാവുന്നതാണ് ഇരിക്കുന്നതിനു മുമ്പ് കൈ കഴുകണം കൈ മറച്ചുവെച്ചു ചുമക്കണം പുറത്ത് പോയിട്ട് വരുമ്പോൾ കഴുകണം എന്നൊക്കെയുള്ളത് പക്ഷേ അതേ  കാര്യം പാലിക്കാതദ്‌ കൊണ്ടാവാം  കൊറോണ  ലോകത്തിൽ മൊത്തം എത്തിച്ചേർന്നത് സാധാരണ വരുന്ന രോഗങ്ങളെല്ലാം ആ വന്ന സ്ഥലത്ത് ആ രാജ്യത്ത് വെച്ച് തീരുന്നതാണ് പക്ഷേ കൊറോണ  ലോകമെമ്പാടും എല്ലാ രാജ്യങ്ങളിലും ബാധിച്ചുകഴിഞ്ഞു. രോഗപ്രതിരോധം  പാലിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളിൽ രോഗം  എത്തിച്ചേരുന്നില്ല എന്തുകൊണ്ട് ആ രോഗപ്രതിരോധം ഉള്ള,  ശുചിത്വം പാലിക്കുന്ന വ്യക്തി എല്ലാവരുമായി കൂടാം. ഒരു കാര്യം മനസ്സിലാക്കണം മരുന്നിനേക്കാൾ നല്ലത് എപ്പോഴും പ്രതിരോധം തന്നെയാണ്. രോഗം വന്നുകഴിഞ്ഞാൽ ചിലപ്പോൾ മരുന്നുപയോഗിച്ച് സുഖപ്പെടുത്തുവാൻ ആകും പക്ഷേ എല്ലാ രോഗങ്ങൾക്കും അത് സാധിക്കില്ല എന്ന ഈ രോഗം നമുക്ക് മനസ്സിലാക്കി തന്നു. മാറില്ല എന്നല്ല ആവശ്യം രോഗപ്രതിരോധവും ശുചിത്വം തന്നെയാണ്. ഒരുപക്ഷേ മനുഷ്യരുടെ ചെയ്തികൾക്ക്  നേരെയുള്ള പ്രകൃതിയുടെ തിരിച്ചടി തന്നെ ആവാം ഇതൊക്കെ. ശുചിത്വം  പാലിക്കേണ്ടത് അവനവന്റെ തന്നെ  കടമയും ആവശ്യവുമാണ്. ഫാസ്റ്റ് ഫുഡിനെ പിറകെ പായുന്ന മനുഷ്യർ ശരീരത്തിന് ആവശ്യമായ ആഹാരവും കഴിക്കേണ്ടതാനെന്നു  ഓർക്കുന്നില്ല. ഒരുപക്ഷെ രോഗപ്രതിരോധം   മനുഷ്യരിൽ ഉണ്ടായിരുന്നെങ്കിൽ,  ഒരാളിൽ അല്ല എല്ലാ മനുഷ്യരിലും ഉണ്ടായിരുന്നെങ്കിൽ ഈ ഈ രോഗം തടയാം ആയിരുന്നു. ഇത് അവസാനം ആകുന്നില്ല നാംതന്നെ ശ്രമിക്കുകയാണെങ്കിൽ വരാനിരിക്കുന്ന എത്രയോ രോഗങ്ങൾ നമുക്ക് തടയാനാകുന്നതാണ്. ചിന്താശേഷിയുള്ള ഏക മൃഗം മനുഷ്യനാണ്. ആ മനുഷ്യൻ എന്തു കൊണ്ട് ശുചിത്വം പാലിക്കാൻ സാധിക്കുന്നില്ല. പുതുമയിലേക്ക് പായുന്ന മനുഷ്യൻ എന്തുകൊണ്ടാവാം ഇവയൊക്കെ മറക്കുന്നത്.  പ്രകൃതിയെ മറന്ന് സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പായുന്ന മനുഷ്യൻ സമൂഹത്തെയും ഈ ലോകത്തെയും തന്നെ ചൂഷണം ചെയ്യുന്നു.  ഇതിനെല്ലാമുള്ള ഉത്തരം നമ്മളിൽ തന്നെയുണ്ട് ആലോചിച്ചാൽ,  ഒരിക്കൽ മുൻകരുതൽ എടുത്താൽ ഇവയെല്ലാം നമുക്ക് തടയാനാകുന്നതാണ് ഡ്രൈ ഡേ ആചരിച്ചു സ്വന്തം വീടും ചുറ്റുപാടും ശുചിയായി സൂക്ഷിക്കാനും കഴിയുന്നതാണ്. അങ്ങനെ ഓരോ പൗരനും ചിന്തിക്കുമ്പോൾ ലോകം മുഴുവനും തന്നെ നമുക്ക് ശുദ്ധിയാക്കാൻ സാധിച്ചെന്നു വരാം. അതുകഴിഞ്ഞ് നമുക്ക് ആവശ്യം തന്നിൽ തന്നെ രോഗപ്രതിരോധം ആണ്. അത് നമുക്ക് എങ്ങനെ പ്രാപ്തമാക്കാൻ എന്നും നമുക്കറിയാവുന്നതാണ് ഏത് ഭക്ഷണം കഴിക്കണം എന്നും എങ്ങനെ ജീവിക്കണമെന്നും. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ അറിയാത്ത ഭാവം നടിക്കരുത്. തന്നോടുതന്നെ സമൂഹത്തോടും ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. 
                നാം കുട്ടികളാണ് വരുംതലമുറ നമ്മളാണ് വരാൻ പോകുന്ന ഭാവി നിശ്ചയിക്കേണ്ടതും.  ശീലങ്ങളും ജീവിതരീതിയും ഭാവിയെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. രോഗങ്ങളില്ലാത്ത ശുചിയായ നല്ല സമൂഹത്തിനുവേണ്ടി പ്രയത്‌നിക്കണം.  നമ്മൾ കുട്ടികൾ ശ്രമിച്ചാൽ ഒരു ലോകം പടുത്തുയർത്താൻ സാധിക്കും. ഓരോരുത്തരും മനസ്സിലാക്കേണ്ടത് മരുന്നിനേക്കാൾ എപ്പോഴും നല്ലത് പ്രതിരോധം തന്നെയാണ് അതുപോലെ തന്നെ  ശുചിത്വവും . Covid തുരത്താൻ ആരോഗ്യ പ്രവർത്തകർ  രാപ്പകലില്ലാതെ സ്വന്തം ജീവൻ പണയം വെച്ച് കഷ്ടപ്പെടുകയാണ്. ഈ ഒരു അവസ്ഥ ഇനി വരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ എടുക്കേണ്ടത് നമ്മുടെ കടമയാണ് എത്രയോ പേർ ഇപ്പോൾ തന്നെ മരണപ്പെട്ട കഴിഞ്ഞിരിക്കുന്നു ആ അവസ്ഥ ഇനി വരാതിരിക്കാൻ ഇനിയെങ്കിലും നാം ശ്രമിക്കണം. രോഗപ്രതിരോധമുള്ള ശുചിത്വമുള്ള  സമൂഹത്തിന് പടുത്തുയർത്താൻ വരുംതലമുറയ്ക്ക് കഴിയട്ടെ . 
ഗൗരി നന്ദന
10E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം