ദൈവത്തിൻ സ്വന്തം നാട്
പകർച്ചവ്യാധിതൻ നാടായി
എന്തെന്ത് രോഗങ്ങളീശ്വര
ഭയം മാത്രമാണിന്നിപ്പോൾ
വ്യാധി! ആധി വേണ്ട
ജാഗ്രത മാത്രം മതിയാവും
സ്വയം ശുചിത്വ പാലനം
സ്വയം ചികിത്സ പാടില്ല
നാടുനന്നേ വളരുമ്പോൾ
മാലിന്യവും വളരുന്നു
മാലിന്യത്തെതുരത്തേണം
ചുറ്റും ശുദ്ധിവരുത്തേണം
കരുതലോടെ മുന്നേറാം
ശുചിത്വമെന്നും പാലിക്കാം
ദൈവത്തിന്റെ നാടിതിനെ
സൂക്ഷിക്കാം നാളെക്കായ്..
,/center>