വേനലവധിക്കാലത്ത് ഞാനിവിടെ
ഏകനായി ഇരിപ്പൂ.... കളിക്കൂട്ടുകാരില്ലാതെ
ഇന്ന് ഈ നേരം ഈ ലോകത്ത് കറങ്ങി നടപ്പുണ്ട് കൊറോണ എന്ന ഭീകരൻ
അതിനോട് പൊരുതാനുണ്ടിവിടെ
പടയാളികളും സേനാപതിയും
ഒരുപാട് മനുഷ്യരെ കൊന്നീടുന്ന മഹാമാരി ഭയന്നോടി ഒളിക്കാതെ വേണ്ടത് ജാഗ്രത മാത്രം
ഒരുപാട് സ്വപ്നങ്ങൾ പാഴായ ദിവസങ്ങൾ അരുവി പോൽ ഒഴുകീടുന്നു എന്നാലും എന്നുള്ളിൽ ആനന്ദമുണ്ടെന്റെ അച്ഛനും അമ്മയും കൂടെയുണ്ട്.