വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/മരം ഒരു വരം
മരം ഒരു വരം
പോണ്ടിച്ചേരിക് അടുത്ത് ഒരു ചെറിയ ഗ്രാമം ഉണ്ടായിരുന്നു അവിടെ രണ്ടു മരം വീട്ടുകാർ ഉണ്ടായിരുന്നു അത് രാമുവും കേശുവും ആയിരുന്നു അവർ വലിയ സുഹൃത്തുക്കൾ ആയിരുന്നു അവർ രണ്ടുപേരും ചേർന്നു മരം വെട്ടാൻ തുടങ്ങി അവർ രണ്ടുപേരും ചേർന്ന് ഒരു കാട് തന്നെ നശിപ്പിച്ചു .ഇതുപോലെ അവർ ഒരുപാടു കാടുകളിൽ നശിപ്പിച്ചു ജനങ്ങൾ ആരും ഇതൊന്നും ശ്രദിച്ചിരുന്നില്ല .എന്നാൽ അവിടെ ഒരു കുട്ടി ഉണ്ടായിരുന്നു അവന്റ പേര് ബാലൻ എന്നായിരുന്നു .അവന്റ പേര് പോലെ തന്ന ആയിരുന്നു അവനും നിഷ്കളങ്കനായിരുന്നു .അവനു പ്രകൃതിയോട് ഒരുപാടു ഇഷ്ട്ടം ആയിരുന്നു. അതുകൊണ്ട് തന്നെ അവനു ഇതൊന്നും ഇഷ്ടമായില്ല .ഒരു ദിവസം അവൻ രാമുവിനെയും കേശുവിനെയും കണ്ടു .ബാലൻ പറഞ്ഞു ."പ്രകൃതിയെ നശിപ്പിക്കരുത് മരങ്ങളെ വെട്ടി നശിപ്പിക്കുന്നതിലൂടെ ഒരു വലിയ പാപമാണ് നിങ്ങൾ ചെയ്യ്തിരിക്കുന്നത് .ഇതൊന്നും അവർ രണ്ടുപേരും കേട്ടഭാവം നടിച്ചില്ല .അവർ വീണ്ടും മരങ്ങൾ വെട്ടികൊണ്ടേ ഇരുന്നു. അങ്ങനെ അവിടെ മഴ ലഭിക്കാതായി .ഒരുപാട് ദുരന്തങ്ങൾ ആ ഗ്രാമത്തെ ബാധിച്ചു. അപ്പോഴാണ് അവർ ബാലൻ പറഞ്ഞ വാക്കുകൾ ഓർമിച്ചത് .അവർ രണ്ടുപേരും ബാലനെ ചെന്നുകണ്ടു .അപ്പോൾ ബാലൻ പറഞ്ഞു "ഞാൻ അന്ന് പറഞ്ഞത് അല്ലെ മരങ്ങളെ വെട്ടരുത് എന്ന് അന്ന് നിങ്ങൾ അനുസരിച്ചില്ലലോ .അനുസരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു അവർ അവനോടു മാപ്പ് അപേക്ഷിച്ചു. ഇനി ഞങ്ങൾ എന്ത് ചെയ്യണം ? ഈ ചോദ്യത്തിന്റെ ഉത്തരം നേരത്തെ തന്നെ അവനു അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടും ആലോചിക്കേണ്ടി വന്നില്ല .വെട്ടിയ മരങ്ങൾക്കു പകരം പുതിയ മരങ്ങൾ വച്ചു പിടിപ്പിക്കണം അതായിരുന്നു ബാലന്റെ ഉത്തരം .അവൻ നിർദേശിച്ചത് പോലെ തന്നെ അവർ ചെയിതു അവരെ സഹായിക്കാൻ ബാലനും അവന്റെ കൂട്ടുകാരും ഉണ്ടായിരുന്നു .അങ്ങനെ അവർ ഒരുപാടു മരങ്ങൾ നട്ടുപിടിപ്പിച്ചു .പിന്നെ രാമുവും കേശുവും മരങ്ങൾ മുറിച്ചിട്ടേ ഇല്ല .
സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |