അമ്മയില്ലാത്ത ഒരു പെൺകിടാവ് അവൾ
അച്ഛൻ ഇല്ലാത്ത ഒരു പാട്ടുകാരി
അമ്പലമുറ്റത്തെ ചെമ്പക
പൂവ് അവൾ ആൽത്തറ നാട്ടിലെ
ആവണിയായി... നാട്ടിലും വീട്ടിലും
പൊന്നോമന അവൾ അമ്മ ചൊല്ലുന്ന
രാജകുമാരി പതിനൊന്നു വയസ്സുള്ള
സുന്ദരിയായവൾ ആൽത്തറ നാട്ടിലെ
നർത്തകിയായി അമ്പലമുറ്റത്തെ ആന
ഇടഞ്ഞപ്പോൾ നാട്ടാരും കൂട്ടരും ഓടി
മാറി ആവണി കുട്ടിയെ രക്ഷിപ്പാൻ
ചെന്നൊരു അമ്മൂമ്മ എന്നുമേ
ഓർമ്മയായി ആരോരുമില്ലാത്ത ദുഃഖിതയായ അവൾ
ആൽത്തറ നാട്ടിലെ ദത്തുപുത്രി അവൾ
അമ്പലമുറ്റത്തെ ദേവതയായി.