വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വ കേരളം എന്റെ സ്വപ്നം
ശുചിത്വ കേരളം, എന്റെ സ്വപ്നം
പഴയ കാലത്ത് നമ്മുടെ പൂർവികർ ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. എന്നാൽ നാം ഇന്ന് ജീവിക്കുന്ന ആധുനിക കാലത്ത് ശുചിത്വം എന്ന വാക്കിന് ഒരു വിലയും കൽപ്പിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന കൊറോണ പോലെയുള്ള പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മ യുടെ തെളിവാണ്. അതുകൊണ്ടാണ് ശുചിത്വവും ആരോഗ്യവും തമ്മിൽ വളരെയധികം ബന്ധമുണ്ട് എന്ന് പറയുന്നത്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ അയൽക്കാരനെ വീട്ടി ലും പൊതുസ്ഥലങ്ങളിലും വലിച്ചെറിഞ്ഞു നാം ശുചിത്വ ബോധമില്ലാതെ പ്രവർത്തിക്കുന്നു. ഇങ്ങനെ തുടർന്നാൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം മാലിന്യങ്ങളുടെ സ്വന്തം നാട് എന്ന് അറിയപ്പെടേണ്ടിവരും. മാലിന്യ കൂമ്പാരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഒരു വ്യത്യാസവും ഇല്ലാതെ നിലനിൽക്കുന്നു. ശുചിത്വം ഇല്ലാതെ, യോഗ ചെയ്തും ജിമ്മിൽ പോയും മറ്റും ആരോഗ്യം സംരക്ഷിക്കുന്നു എന്ന് ചിലർ പറയുന്നു എന്നാൽ, പരിസരശുചിത്വവും കൂടെയുണ്ടായ ആരോഗ്യസംരക്ഷണം പൂർണമാവുകയുള്ളൂ. ശുചിത്വം ഒരു അത്യാവശ്യ ഘടകം ആണെന്നറിഞ്ഞിട്ടും നാം ശുചിത്വമില്ലാത്ത ജീവിക്കുന്നു. ഓരോരുത്തരും അവരുണ്ടാക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുകയും അത് അവന്റെ കടമയാണെന്ന് കരുതിയാൽ ഒരു പരിധിവരെ നമുക്ക് ശുചിത്വം വീണ്ടെടുക്കാം അതിനായി നാം ഓരോ ജനതയും നമ്മുടെ പരിസ്ഥിതി യെയും ആരോഗ്യത്തെയും സംരക്ഷിച്ചുകൊള്ളാം എന്ന് മനസിലുറപ്പിച്ചു പ്രവർത്തിക്കുക യാണ് വേണ്ടത്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |