വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/മടങ്ങി വരാം ജീവിതത്തിലേക്ക്....
മടങ്ങി വരാം ജീവിതത്തിലേക്ക്....
ലോകത്തെ ഭീതിയിൽ ആക്കുകയാണ് രോഗങ്ങൾ.സമൂഹത്തിൽ പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധം ആവശ്യമാണ്.സന്തോഷമുള്ള ജീവിതത്തിൽ ദുഃഖവുമായി എത്തുന്നവയാണ് രോഗങ്ങൾ.രോഗം വരാതിരിക്കാൻ നമുക്ക് ആരോഗ്യം ആവശ്യമാണ്.പലപ്പോഴും നമ്മൾ കാരണം തന്നെയാണ് നമുക്ക് അസുഖങ്ങൾ വരുന്നത്.നമ്മൾ മനുഷ്യർ ചെയ്യുന്ന പ്രവർത്തിമൂലമാണ് ഇതൊക്കെ ഉണ്ടാകുന്നത്.മനുഷ്യർ ഭൂമിയോട് ധാരാളം തെറ്റ് ചെയ്യുന്നു.അതിന്റെ തിരിച്ചടികൾ രോഗമായും ദുരന്തങ്ങളായും നമുക്ക് തിരിച്ച് ലഭിക്കുന്നു.ഇപ്പോൾ രോഗങ്ങൾ വളരെ കൂടുതലാണ്.അതുകൊണ്ട് തന്നെ നമ്മുടെ ശ്രദ്ധയും കൂടേണ്ടതാണ്.ഇപ്പോൾ വൈറസ് രോഗങ്ങൾ വളരെ കൂടുതലാണ്.നിപ്പയും കൊറോണയുമെല്ലാം മാറി മാറി വരുകയാണ്.രോഗപ്രതിരോധം വളരെ അത്യാവശ്യമായ കാര്യമാണ്.രോഗം വരുന്ന വഴിയാണ് നമ്മൾ തടയേണ്ടത്.വ്യക്തിശുചിത്വവും പരിസരശുചിത്വവും ആണ് നമുക്ക് ആദ്യം വേണ്ടത്.പരിസരം വൃത്തിയായി സൂക്ഷിക്കുക,ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക.രോഗം വന്നുകഴിഞ്ഞാൽ മറ്റുളളവരുമായി സമ്പർക്കം പുലർത്താതിരിക്കുക.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക.പ്രതിരോധമാണ് രോഗം തടയാനുള്ള മാർഗ്ഗം.ജാഗ്രതയോടെ ഇരുന്നാൽ രോഗത്തെ പ്രതിരോധിച്ച് തിരികെ ജീവിതത്തിലേക്ക് വരാൻ സാധിക്കും....
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |