പ്രതിരോധിക്കാം
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും നമുക്ക് ഒഴിവാക്കാം.
ഭക്ഷണത്തിന് മുൻപും അല്ലാതെയും ഇടയ്ക്കിടയ്ക്കും കൈകൾ നന്നായി കഴുകുക.ഈ ഒരു കാര്യം ശീലമാക്കിയാൽ ഇന്ന് പകരുന്ന കൊറോണ പോലുള്ള പല പകർച്ചവ്യാധികളെയും നമുക്ക് തടയാൻ സാധിക്കും.പൊതുസ്ഥലസമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ ഇരുപത് സെക്കന്റ് എങ്കിലും സോപ്പുപയാഗിച്ച് കഴുകണം.കൈകളുടെ മുകൾവശവും വിരലുകൾക്ക് ഇടയിലും കൃത്യമായി കഴുകണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മറ്റോ മുഖം കൃത്യമായി മൂടിയിരിക്കണം.ഇവ രണ്ടും ഇല്ലെങ്കിൽ കൈമടക്കിലേക്ക് വേണം തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാൻ.മറ്റുള്ളവർക്ക് രോഗം പകരാതിക്കാനും നിശ്വാസവായുവിലുള്ള
രോഗാണുക്കൾ വായുവിൽ പകരാതിക്കാനും തൂവാലയും മറ്റും സഹായിക്കും.പൊതുസ്ഥലങ്ങളിൽ പോയി വന്നതിനു ശേഷം കൈകൾ കഴുകാതെ കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ തൊടരുത്.പകർച്ചവ്യാധികൾ ഉള്ളവർ കഴിവതും പൊതുയിടങ്ങളിൽ പോകാതിരിക്കുക.രോഗികളിൽ നിന്നും ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക.രോഗികളുടെ ശരീരസ്രവങ്ങളുമായി സമ്പർക്കം വരാതിരിക്കാൻ ശ്രദ്ദിക്കുക,പൊതുയിടങ്ങലിൽ തുപ്പാതിരിക്കുക,മാസ്ക്ക് ഉപയാഗിക്കുക,ഹസ്തദാനം ഒഴിവാക്കുക,സാനിട്ടൈസർ ഉപയാഗിച്ച് കൈകൾ വൃത്തിയാക്കുക തുടങ്ങിയവയൊക്കെ ചെയ്യുന്നതിലൂടെ കൊറോണ പോലെയുള്ള വൈറസുകളിൽ നിന്ന് നമുക്ക് രക്ഷനേടാം.
വൃത്തിയുള്ള വസ്ത്രം ധരിക്കുക,കഴിയുന്നതും വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ തന്നെ കഴുകി ഉണക്കി ഉപയോഗിക്കുക.രോഗി ഉപയാഗിച്ച വസ്ത്രങ്ങൾ അണുനാശക ലായിനികളിൽ മുക്കിയ ശേഷം മാത്രം കഴുകുക.ഏതെങ്കിലും തത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻതന്നെ വൈദ്യസഹായം തേടാൻ മടിക്കരുത്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|