കൊറോണ വൈറസ്
ലോകരാജ്യങ്ങളിൾ എല്ലാം ഇപ്പോൾ കൊറോണ വൈറസ് അല്ലെങ്കിൽ കൊവിഡ് -19 എന്ന മഹാമാരിയിൽ പെട്ടിരിക്കുകയാണ്. ഇതിൽ നിന്ന് മോചനം
ലഭിക്കുവാൻ നമ്മൾ തന്നെയാണ് മുൻകൈയെടുക്കേണ്ടത്. ഇപ്പൊൾ നാം എല്ലാവരും ലോക്ഡൗണിലാണ്.പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത് വീടുകളിൽ തന്നെ അടച്ചിരിക്കുകയെന്നാണ്.അനാവശ്യമായി പുറത്തേക്ക് ഇറങ്ങാതെ വീട്ടിൽ ഇരിക്കുക.ആവശ്യത്തിന് മാത്രം പുറത്തേക്കിറങ്ങുക. മനുഷ്യർക്കു മാത്രമല്ല ഒരു കടുവയ്ക്കും കൊവിഡ് ബാധിച്ചതായി അറിയാൻ കഴിഞ്ഞു.
ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് പേർക്കാണ് ആദ്യമായി ഈ രോഗം പിടിപെട്ടത്.അവരിൽ നിന്നും മറ്റുള്ള ആൾക്കാരിലേക്ക് അത് പടർന്നു.ആദ്യം തന്നെ അവരെ
ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അവരുടെ റൂട്ട്മാപ്പ് തയ്യാറാക്കുകയും അവരുമായി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്തു.
സാമൂഹ്യ അകലം പാലിക്കുക മാത്രമാണ് ഇതിനുള്ള ഏക ഉപായം.അപരിചിതർ തമ്മിൽ ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം.
പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക്കും ഗ്ലൗസും നിർബന്ധമായും ധരിക്കണം. ഇടയ്ക്കിടയ്ക്ക് ഇരുപതു സെക്കൻഡ് നേരം കൈകൾ ഹാൻഡ് വാഷോ, സോപ്പോ ഉപയോഗിച്ച് കഴുകണം. ആൾക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം.ഇത്തരം കർശന നിർദ്ദേശങ്ങളാണ് നമ്മുടെ സർക്കാർ നമുക്ക് നൽകിയിരിക്കുന്നത്.
നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനായി പോലീസ് സഹായം ഉപയോഗപ്പെടുത്തിയിരിക്കുന്നു. ജനങ്ങളുടെ അനാവശ്യ യാത്രകൾ തടയാൻ
കേരള പോലീസിന്റെ പ്രവർത്തനം വളരെയധികം സഹായകമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ വയ്ക്കുകയും പിഴ സ്വീകരിച്ച് തിരിച്ചു കൊടുക്കുകയും ചെയ്യുന്നു.
മുംബൈ ഹോസ്പിറ്റലിലെ മലയാളി നഴ്സുമാർക്ക് രോഗം ബാധിച്ച വിവരം വിഷമത്തോടെയാണ് മലയാളികൾ കേട്ടത്. സ്വന്തം ജീവൻ പോലും പണയം വച്ച്
ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ചൈനയിൽ നിന്നാണ് ഈ രോഗം മറ്റു ജനങ്ങളിലേക്കെത്തിയത്. ഇറ്റലിയും,സ്പെയിനും,അമേരിക്കയും എല്ലാം ഇതിന്റെ ഇരകളായി.ലോകരാജ്യങ്ങൾ എല്ലാം
പകച്ചുനിന്നപ്പോഴും നമ്മുടെ രാജ്യം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വച്ചത്.പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരേ മനസ്സോടെ നമ്മളെ കാത്തു രക്ഷിച്ചു. ഈ
അടിയന്തരഘട്ടം നേരിടാൻ ഇരുസർക്കാരുകളും നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണവും
പലവ്യഞ്ജന കിറ്റും അത്യാവശ്യക്കാർക്ക് ഉപകാരപ്രദമായി. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യധാന്യ വിതരണം തുടങ്ങാനിരിക്കുന്നതേയുള്ളൂ. പലവിധ പെൻഷനുകൾ
നൽകുകയും മരുന്നും ഭക്ഷണവും ആവശ്യമുള്ളവർക്ക് എത്തിക്കുകയും ചെയ്തു നമ്മുടെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ വാനോളം പുകഴ്ത്തിപ്പെടേണ്ടതാണ്. ഇപ്പോൾ മെയ് മൂന്നു വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമുക്കെല്ലൊവർക്കും ഒത്തൊരുമിച്ച് വളരെ ജാഗ്രതയോടെ കൊറോണയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|