അമളി


ആകാശത്തൊരു പൂള്
ആനത്തേങ്ങാപ്പൂള്
കാലത്തിത്തിരി
തോരനരച്ചു
വൈകിട്ടിത്തിരി
ചമ്മന്തിക്കും
നേരമിരുണ്ടു
വെളുത്തപ്പോളാ
മാമൻ ചൊല്ലീ
ഏപ്രിൽ ഫൂള്!

അശ്വതി എം എ
8എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത