എത്ര മനോഹരമീ കാഴ്ച
ചിത്തം കവരുമീ കാഴ്ച
പുലരി തൻ കുങ്കുമം വാരി വിതറി
വാനം ചിരി തൂകി നിന്നു
താഴെ ഹിമകണം വൈഡൂര്യമായി നിൽക്കുവതെന്തിനായി
മരതക മണിയുന്ന പാടങ്ങളും
കള കള മൊഴുകുന്ന നദികളും
പുഞ്ചിരി തൂകുന്ന മലരുകളും
ഗാന മുതിർക്കുന്ന കുയിലുകളും
പാറി നടക്കുന്ന ചിത്ര പതംഗവും
അഴക് വിരിയുന്ന മായ പ്രപഞ്ചമായി
നിൽക്കുന്നൊരീ നിന്റെ ഉള്ളിൽ
കാഴ്ചകൾ ഇനിയുമുണ്ടോ?
നീളുന്ന ഗിരിയും ഗിരിമൂടും ഹിമവും
ഉയരുന്ന കുന്നും നിറയെ തരുവും
തരു മൂടും താഴ്വരയും അവിടത്തെ കുളിർമയും
മാനതാരിലെന്തൊരു കുളിർ മഴയായ്
നയന മനോഹരമാം ഈ കാഴ്ച
മറയാതെ മിഴിയിൽ നിൽക്കേണമേ ......