വി.എച്ച്.എസ്.എസ്. ഇരുമ്പനം/അക്ഷരവൃക്ഷം/റോട്ടു തുള്ളൽ

റോട്ടു തുള്ളൽ

നമ്മുടെ നാടിന്റെ റോഡിൻ ഗതിയിതാ
ഞാനുര ചെയ്യുന്നു കേൾക്കുക സോദരാ
കുണ്ടും കുഴിയും പിന്നങ്ങിങ്ങു വേയ്സ്റ്റും
ചപ്പും ചവറും മാലിന്യക്കൂട്ടവും...
നായ്ക്കളെ പേടിച്ച് തെക്കും വടക്കും
കിഴക്കും പടിഞ്ഞാറും ഓടുന്ന കൂട്ടരും
ക്യാമറയാലും പെനാൽറ്റിയാലും ഒരു
ഒരു രക്ഷയുമില്ലീ കലിയുഗത്തിൽ
ടക്ക് ടക്ക് ടക്ക് ടക്കെന്നു ചാടീട്ട്
ചക്രങ്ങളുരുളുന്ന റോഡുകൾ കാണുവിൻ

വെട്ടവും ഇല്ല വെളിച്ചവും ഇല്ല
രോഗങ്ങൾ മാറീട്ടു നേരവുമില്ല
നദിയും തോടും മലിനം തന്നെ
അഴുക്കുചാലുകൾ ഒഴുകുന്നിവിടെ
മൂക്കുകൾ എല്ലാം പോത്തികൊണ്ടെ
വഴികളിലൂടെ നടക്കാൻ പറ്റൂ!!!

മരിയ എം കുര്യൻ
10 എ വി.എച്ച്.എസ്.എസ്.ഇരുമ്പനം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത