നാഥാ ! അങ്ങ് എന്നോട് എന്തേ ഈ വിധം ?
പാവമാം നിൻ ദാസൻ ഇതാ നിൻ മുൻപിൽ കേഴുന്നു
എന്നിട്ടും എന്തേ നിൻ മുഖം വാടാത്തത് ?
എന്തേ ഉത്തരങ്ങൾ നൽകാത്തത് ?
ഞാൻ കാത്തുസൂക്ഷിക്കും മാധുര്യമേറും തേൻ
തട്ടിയെടുക്കുന്നു മറ്റുള്ളവർ
ആരുമില്ലാത്ത സമയം ഒരു കൂട്ടമായി എത്തുന്നു
നേരമേറെ എടുത്തു പിഴിയുന്നു എൻ കൂടിനെ
നാട്ടിലെ മനുഷ്യർ മാത്രമോ കാട്ടിലെ കരടിയും
താൻ തനിക്കും തന്നുടെ മക്കൾക്കും സംഭരിക്കുന്നതല്ലോ...
നാഥാ എൻ വീഥി തിരുത്തിടണേ...
അല്ലയോ ദാസാ എന്തിന് ഇത്രയേറെ വിഷമിക്കുന്നു ?
എന്തിന് ഇത്രയേറെ കോപിക്കുന്നു ?
ഓർക്കുക നീ നിന്നുടെ കൃത്യം
നീയും തേൻ പൂക്കളിൽ നിന്ന് കവരുമ്പോൾ
അവർ നിന്നോട് പരാതി ചൊല്ലുമോ ?
പൂക്കളും മനുഷ്യരും മൃഗങ്ങളുമെല്ലാം
എൻ സൃഷ്ടി തന്നെയല്ലയോ
സൂക്ഷിക്കേണ്ടത് നിൻ കർത്തവ്യം
ആരും എടുക്കാത്ത ഉയരത്തിൽ പറക്കാൻ
നിനക്ക് ഞാൻ ചിറക് നൽകിയല്ലോ...
മനസ്സിലാക്കുന്നു ഞാൻ ഇപ്പോൾ എല്ലാം
എനിക്ക് സംഭവിച്ച വീഴ്ചകൾ മാത്രമെന്ന്
ക്ഷമിച്ചാലും ദേവാ... എൻ പിഴകൾ
സന്തോഷത്തോടെ ജീവിച്ചിടും ഞാൻ ഇനിമേൽ..