വല്ലങ്ങി

കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് വല്ലങ്ങി. പ്രശസ്തമായ നെല്ലിക്കുളങ്ങര വല്ലങ്ങി വേല അല്ലെങ്കിൽ വല്ലങ്ങി വേല നടക്കുന്നത് ഇവിടെയാണ്.

ചരിത്രം

നെന്മാറ, വല്ലങ്ങി എന്നീ ഗ്രാമങ്ങൾ പണ്ടുകാലത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. ഈ ഗ്രാമത്തിലെ പ്രധാന ക്ഷേത്രം നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്. ഇവിടെയാണ് പ്രശസ്തമായ നെന്മാറ വല്ലങ്ങി വേല ഉത്സവം ആഘോഷിക്കുന്നത്. മലയാള മാസമായ മീനമാസം 20-ആം തിയ്യതി (ഏപ്രിൽ 2-നോ 3-നോ) ആണ് ഈ ഉത്സവം നടക്കുക. നെല്ലിയാമ്പതി മലനിരകൾക്കു താഴെ ചിറ്റൂർ താലൂക്കിലെ പാടങ്ങളാണ് ഈ ഉത്സവത്തിന്റെ വേദി. നെന്മാറ ഗ്രാമക്കാരും വല്ലങ്ങി ഗ്രാമക്കാരും നടത്തുന്ന മത്സര ഒരുക്കങ്ങളാണ് വേലയുടെ ആകർഷണം. നെറ്റിപ്പട്ടം കെട്ടി, ആലവട്ട വെഞ്ചാമരങ്ങളും സ്വർണ്ണക്കുടകളും ചൂടിയ ആന എഴുന്നള്ളത്തിൽ തുടങ്ങി, ഇരുകരക്കാരുടെയും എഴുന്നള്ളത്ത് അഭിമുഖം വന്നു നിൽക്കുന്ന പാടത്തെ പന്തലുകളിൽ വരെ ഉണ്ട് ഈ മത്സരം.

നെല്ലിക്കുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനം 20-നാണ് പ്രധാന ഉത്സവം. നെന്മാറ ദേശത്തിനും വല്ലങ്ങി ദേശത്തിനും സ്വന്തം കാവുകളും അവിടെ പരദേവതകളുമുണ്ടെങ്കിലും ഇവർ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം വേലക്കായി അണിനിരക്കുന്നു. കുമ്മാട്ടി, കരിവേല, ആണ്ടിവേല എന്നീ നാടൻകലകളും ഈ സമയങ്ങളിൽ അരങ്ങേറും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് രണ്ടു കരക്കാരുടെയും  ആനകളോടെ ഉള്ള എഴുന്നള്ളിപ്പ് പന്തലിലെത്തി നിരന്ന ശേഷം നടക്കുന്ന പഞ്ചവാദ്യമാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. സന്ധ്യയോടെ വലിയ വെടിക്കെട്ടും കരിമരുന്നു പ്രയോഗവും ഉണ്ടാവും.

വല്ലങ്ങിക്ക് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങൾ

  • നെല്ലിയാമ്പതി
  • പോത്തുണ്ടി ഡാം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • Telephone Exchange Vallanghy
  • KSEB Office vallangy
  • VRCMSchool Vallangy
  • Kids Garden Play School Vallangy

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • VRCMSchool Vallangy
  • Kids Garden Play School Vallangy

ആരാധനാലയങ്ങൾ

  • Hanafi Juma Masjid Vallanghy
  • Siva Temple Vallangy
  • Mannathu Bhagavathi Temple Vallangy
  • Mariyamman kovil Vallangy
  • Sree Kurumbha Bhagavathy Temple Vallangy