അടിച്ചുകുട്ടുപുരയിൽ 1922 മുതൽ St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്. 1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോഹെച്ച്ൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.1996 -ൽ സെന്റ് ജോസഫ് ഹൈസ്കൂൾ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂൾ വിമല ഹ്യദയ ഹൈസ്കൂൾ, വിരാലി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത് പൂർവ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -ൽ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം സ്കുൾ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ൽ ചാർജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റർ.വിൽഫ്രഡ് മേരിയുടെയും ഭരണ സാരഥ്യത്തിന്റെ കീഴിൽ ഈ സ്കൂൾ അത്ഭുത പൂർവ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകൾക്കുരകരം ഇന്ന് എച്ച് ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയർന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു.2010-2012 വരെ നേശമ്മാൾ ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും 2012-2014 വരെ ലീല ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും. 2014 മുതൽ സിസ്റ്റർ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലിൽ എന്നും ഈ സ്കൂൾ മുന്നേറുന്നു.2018 മാർച്ചിൽ സിസ്റ്റർ മേരി.എം.റ്റി വിരമിക്കുകയും തുടർന്നു ശ്രീമതി. കൊച്ചുറാണി ടീച്ചർ പ്രധ്യാനഅദ്ധ്യാപികയായി . 2018-19 ജൂൺ 1-ാം തിയതി ശ്രീമതി. സി.ഡി ലൈലപ്രകാശ് ടീച്ചർ പ്രധ്യാനഅദ്ധ്യാപികയായി. 2019-20 ലും തുടരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം