വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

  രോഗപ്രതിരോധം    


നമ്മുടെ ശരീരത്തിൽ രോഗാണുക്കൾ പ്രവേശിക്കുമ്പോൾ അവയെ ചെറുത്തുനിർത്തുവാൻ നമ്മുടെ ശരീരത്തിലുള്ള ഒരു പ്രക്രിയയാണ് രോഗപ്രതിരോധശേഷി. രോഗാണുക്കൾ ശരീരത്തിലേക്ക് വരുമ്പോൾ നമ്മുടെ കോശങ്ങൾക്കു അവയെ നശിപ്പിക്കാൻ കഴിവുണ്ടെങ്കിൽ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ട്‌. പ്രതിരോധശേഷിയെ രണ്ടായി വിഭജിക്കാം :(1)Inate (2)acquired. തലമുറയായി നമ്മുക്ക് ലഭിക്കുന്ന പ്രതിരോധശേഷിയാണ് Inate.നമ്മുടെ ശരീരത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന പ്രതിരോധശേഷിയാണ് Acquired. രോഗപ്രതിരോധശേഷി കൂട്ടാൻ നമുക്ക് ഭക്ഷണത്തോടൊപ്പം മറ്റുപല പച്ചക്കറികളും പഴവര്ഗങ്ങളും ചേർക്കാവുന്നതാണ്.

പച്ചക്കറികളും പഴവര്ഗങ്ങളും കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ മാംസ്യം, ധാന്യകം, കൊഴുപ്പ്, ധാതുക്കൾ, ജീവകങ്ങൾ, നാരുകൾ, എന്നിവ ലഭിക്കുന്നു. ഇവയെല്ലാം നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. മാംസ്യം അടക്കിയ ഭക്ഷ്യവസ്തുക്കളിലാണ് കൂടുതലായും രോഗപ്രതിരോധശേഷി കൂട്ടുന്നതിനുള്ള ജീവഗങ്ങൾ അടങ്ങിയിരിക്കുന്നത്. ചെറുപയർ, കടല, പരിപ്പ്, ഇറച്ചി, മുട്ട, മീൻ, പാൽ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രതിരോധശേഷി വർധിക്കും. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ വളർച്ചയ്ക്കും കോശങ്ങൾക്കു സംഭവിക്കുന്ന കേടുകൾ തീർക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധസംവിധാനം ശക്തിപ്പെടുത്തി ജലദോഷം, പകർച്ചപ്പനി, വയറൽബാധ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനും യവ്വനം കൂറേ കാലത്തേക്ക് നിലനിർത്തുന്നതിനും കാൻസർ, ഹൃദയരോഗങൾ തുടഗിയവയുടെ അപകടസാധ്യത കുറക്കുന്നതിനും നല്ല കാഴ്ചയ്ക്കും പ്രായാധിക്യം മൂലമുള്ള കാഴ്ച്ചകുറവ് പരിഹരിക്കുന്നതിനും ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങൾ കഴിക്കുന്നത്‌ ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആന്റിഓക്സിഡന്റുകളുടെ ഏറ്റവും സമ്പന്നമായ സ്രോതസുകളാണ് പഴങ്ങളും പച്ചക്കറികളും. ഇതിൽ ഏറ്റവും മുന്നിൽ -നിൽക്കുന്നത് വർണോജ്വല മായ കരോട്ടിൻ സമ്പുഷ്ട്ട പച്ചക്കറികൾ തന്നെ.

പ്രോടീൻ അടങ്ങിയ പച്ചക്കറികൾ 18-20 ഗ്രാം വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വൈറൽബാധയെ ചെറുത്തുനിർത്താൻ ഇവയ്ക്കു സാധിക്കുന്നു. പയറുവര്ഗങ്ങൾ, പരിപ്പ് എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവ കോശങ്ങളിൽ ധാരാളം ധാതുക്കളും ജീവകാഗങ്ങളും എത്തിക്കുന്നു. ഇവവഴി രോഗപ്രതിരോധശേഷി കൂടുതൽ വർധിക്കുകയും ചെയ്യുന്നു. ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്തണം. കൊച്ചുകുട്ടികൾ, ചെറുപ്പക്കാർ, 55 വയസിനു മുകളിൽ ഉള്ളവർ എന്നിവർ ഇലക്കറികൾ കഴിക്കുന്നതിലൂടെ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും.

ഈ കൊറോണ കാലത്തു നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ നാം പാലിച്ചാൽ വൈറസ്ബാധ പടരുകയില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രതിരോധശേഷി ഉണ്ടേങ്കിലെ ഇത്തരം വൈറസുകളെ തടയുവാൻ കഴിയൂ. ബാലൻസ് ഡയറ്റ്‌ പാലിക്കുന്നതിലൂടെ നമുക്ക് വൈറസുകളെ ചെറുത്തുനിർത്തുവാനാകും. അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവ അടങ്ങിയ ഭക്ഷണങൾ കഴിക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം. ആദ്യമായി വേണ്ടതും ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് ബാലൻസ് ഡയറ്റ്. പാൽ, പച്ചക്കറികൾ, ധാന്യങ്ങൾ, പഴവർഗങ്ങൾ, മാംസം, മുട്ട, മത്സ്യം, ബീൻസ് എന്നീ ഭക്ഷണങൾ കഴിക്കാവുന്നതാണ്. പ്രോട്ടീനിന്റെ സാന്നിധ്യം ശരീരത്തിലുണ്ടെങ്കിൽ രക്തത്തിലെ ഹീമോഗ്ലോബിൻ ഉയരും. കീറ്റോ ഡയറ്റോ മറ്റു ഡയറ്റുകളോ ഈ അവസരത്തിൽ പാടുള്ളതല്ല. വിറ്റാമിൻ d നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ കൂടിയാണ് രാവിലെ 10 മണിക്കോ വൈകുന്നേരം മൂന്ന് മണിക്കോ ശരീരത്തിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിൽ തട്ടുകയും വിറ്റാമിൻ d സിന്റസിസ് ആരംഭിക്കുകയും ചെയ്യുന്നു സൂര്യപ്രകാശം, ഭക്ഷണം എന്നിവയിൽ നിന്നു ലഭിക്കുന്ന വിറ്റാമിൻ ഡി ബാക്ടീരിയകളും വൈറസുകളും നശിപ്പിക്കാൻ സഹായിക്കുന്നു മത്സ്യം, കരൾ, മുട്ട, പാൽ, സാൽമൺ, കൂൺ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു ശരീരത്തിലെ എല്ലാ കോശങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ സി അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്നു കൊറോണാ വൈറസിനെ യും തടയുവാനുള്ള പ്രതിരോധശേഷി വിറ്റാമിൻ സി യിൽ അടങ്ങിയിരിക്കുന്നു ബ്രോക്കോളി, കാറ്റ് ലൂപ്, കോളിഫ്ലവർ, കിവി, ഓറഞ്ച് ജ്യൂസ്, പപ്പായ, കുരുമുളക്, മധുരക്കിഴങ്ങ്, സ്ട്രോബറി, തക്കാളി, എന്നിവ വിറ്റാമിൻ d സമ്പുഷ്ടമാണ് വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ആണ് ബി സിക്സ് ഇത് സ്വാഭാവികമായും പല ഭക്ഷണങ്ങളിലും അടങ്ങിയിട്ടുണ്ട് മനുഷ്യശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ ബി സിക്സ് വളരെ സഹായകമാണ് വിറ്റാമിൻ ബി സിക്സ് അടങ്ങിയ ഭക്ഷണങ്ങൾ, വാഴപ്പഴം, കശുവണ്ടി, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മത്സ്യം, മാംസം, ഓട്സ്, ഈന്തപ്പഴം, ഉണക്കമുന്തിരി, ഇലക്കറി, പാൽ, മുട്ട, എന്നിവയാണ് ഏതു പ്രായക്കാർക്കും വേണ്ടതും അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ എ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങളാണ് മധുരക്കിഴങ്ങ്, കാരറ്റ്, ബ്രോക്കോളി, മത്തങ്ങ, പേരയ്ക്ക, തണ്ണിമത്തൻ, ചീര, മുട്ട, പാൽ, ബീറ്റ്റൂട്ട്, ഇലക്കറികൾ, എന്നിവയാണ് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം നന്നായി ഉറങ്ങുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ നിലനിർത്തുന്നു നവജാതശിശുക്കൾ 14 മുതൽ 17 മണിക്കൂർ വരെയും 6മുതൽ എട്ടുമാസം വരെയുള്ള കുട്ടികൾ 12 മുതൽ 15 വരെയും പ്രീസ്കൂൾ ഒൻപതുമുതൽ 11 മണിക്കൂർ വരെയും ടീനേജ് എട്ടുമണിക്കൂർ മുതൽ 10 മണിക്കൂർ വരെയും മുതിർന്നവർ ഏഴ് മുതൽ 9 മണിക്കൂർ വരെയും വയോധികർ ഏഴ് മുതൽ എട്ടു വരെയും എന്നിങ്ങനെയാണ് ഉറക്കത്തിലെ മണിക്കൂർ കണക്ക് ഉറങ്ങുന്നതിലൂടെ ശരീരത്തിലെ cytokines ഹോർമോൺ ഉയരും പ്രതിരോധശേഷി മെച്ചപ്പെടുകയും ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു നമ്മുടെ ശരീര കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ജലം സഹായിക്കുന്നു ഇത് ശരിയായ പ്രവർത്തിക്കുന്ന പ്രക്രിയയ്ക്ക് കാരണമാകുന്നു ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും നീക്കം ചെയ്യുന്നതിനും വെള്ളം സഹായിക്കുന്നു ഒരു ദിവസം എട്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം വ്യായാമം ചെയ്യുന്നതിലൂടെ പേശികളുടെ ശക്തി മെച്ചപ്പെടുത്തുകയും സഹിഷ്ണുത വർധിപ്പിക്കുകയും ചെയ്യുന്നു ദിവസവും 30 മിനിറ്റ് ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം വീട്ടിൽ ചെയ്യാവുന്നതാണ് വ്യായാമം ചെയ്യുന്നതിലൂടെ ടെൻഷൻ കുറയുകയും ചെയ്യുന്നു യോഗ മെഡിറ്റേഷൻ നടത്തം നീന്തൽ എന്നിവ ചെയ്യുന്നതും വളരെ നല്ലതാണ് ശരീരത്തിലെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന സോഡാ പുകവലി മദ്യം മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കണം ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് കൊറോണ എന്ന മഹാമാരിയെ നമുക്ക് തോൽപ്പിക്കാം

      BREAK THE CHAIN
സുനിഷ എസ്.എം
വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം