വിഷം തിന്നു മടുത്തു
കൃഷി ചെയ്യണം
പിന്നെ യാവാം
കൊഴുപ്പേറി വീർത്തു
പുലർച്ചെ ക്കെണ്ണീറ്റ് നടക്കണം പിന്നെ യാവാം
അകത്തോതുങ്ങി മരവിച്ചു
അയൽ കാരോട് കൂട്ട് കൂടണം പിന്നെ യാവാം
സുഖിച്ചു മടുത്തു
വല്ലതും ത്യജിക്കണം പിന്നെ യാവാം
മനസ്സ് നന്നാവണം
ക്ഷമിച്ചു പഠിക്കണം
പിന്നെ യാവാം
ഒടുവിൽ നാട്ടുകാർ പറഞ്ഞു ഉടൻ വേണം
പിന്നെ യാവാൻ പറ്റില്ല
വച്ചിരുന്നാൽ നാറും