കൊറോണ നാട്ടിൽ പടരും കാലം,
മാനുഷ്യരെല്ലാരും വിട്ടിലായി...
കടയില്ല കമ്പോളമൊന്നുമില്ല,
ആവശ്യ സാധനം കിട്ടാതായി.
സ്കൂളില്ല , കോളേജുമൊന്നുമില്ല,
ട്യൂഷൻ സെന്ററുമെങ്ങുമില്ല.
വീട്ടിലെല്ലാരും ഒരുമിച്ചായി,
റോഡുകളെല്ലാം വിജനമായി.
ഡോക്ടർക്കും നഴ്സിനും ജോലിയായി,
റോഡിൽ പോലീസിനും ജോലിയായി.
വീട്ടിൽ കുട്ടികൾ കളിയിലായി,
പാചകം, കൃഷിയും ഉഷാറായി.
മുഖങ്ങളെല്ലാരും മൂടലായി,
കൈകൾ എല്ലാരും കഴുകലായി.
കൊറോണ നാട്ടിൽ പടരും കാലം,
മാനുഷ്യരെല്ലാരും വീട്ടിലായി...