ആരോടും യാത്രാമൊഴി ചൊല്ലാതെ,
അലമുറയിട്ടു കരയുവാൻ
ചൈതന്യ മറ്റ പിണ്ഡം ആയ്
മുനിയായി കിടക്കാതെ,
മരണത്തിൻറെ നാലാം പടവും
ഇറങ്ങിക്കഴിഞ്ഞപ്പോൾ
നിലച്ചുപോയ ഹൃദയത്തിൻ
താളമിടിപ്പുകൾക്കായി
വേദനയോടെ ഞാൻ പരതിക്കൊണ്ടിരിക്കെ
അങ്ങകലെ,
വിടപറയാൻ കൂടെ കഴിയാതിരുന്നതോർത്ത്
വെമ്പുന്ന ഹൃദയങ്ങൾ
എനിക്കായി ഉച്ചത്തിൽ മിടിക്കുന്നത്
അറിയവേ
വേദനയുടെ നീർക്കുമിളകൾ
ചിറപൊട്ടിയൊഴുകാതിരുന്നെങ്കിൽ
മരണത്തിൻറെ അവസാന പടവ്
എന്നരികിലുടൻ
എത്താതിരുന്നെങ്കിൽ......