എങ്ങും പച്ചവിരിച്ച പാടവും
ചുറ്റും മലനിരകളും ഉള്ള
എന്റെ കൊച്ചു കേരളം
വൻകാറ്റ് തടഞ്ഞു പൊൻമഴയാക്കും സഹ്യനും
പൊൻമീനും പൂമീനും തന്നീടും പൊൻ കടലും
സഹ്യന്റെ മക്കൾ പാർത്തിടും സഹ്യസാനുവും
വൻചുരങ്ങളും മൺപാത്രകളും
തുള്ളിച്ചാടും ചെറുമക്കളും
പനിനീർ ഒഴുകും നദികളും
പുലർകാലവന്ദനം നടത്തും കിളികളും
ചേർന്നൊരു നല്ല നാടാണ് എന്റെ നാട്