വീട് അടച്ചു നാട് അടച്ചു രാജ്യം മുഴുവനും അടച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം കാലത്ത് ഉമ്മറത്തു നിന്നും ഒരു വിളി "ഇവിടെ ആരുമില്ലേ? " മടിച്ചുകൊണ്ടാണ് വെളിയിലക്കു ചെന്നത്. ചെന്നപ്പോൾ പരിചയം ഇല്ലാത്ത ഒരു മുഖം! അല്ല, ഒരു രൂപം! ആള് ഇച്ചിരിയെ ഉള്ളു പക്‌ഷേ ദേഹം നിറയെ മുള്ളുകൾ പോലെ നീണ്ട ഒന്ന് പുറത്തേക്ക് തള്ളി ഇരിപ്പുണ്ട്. ആദ്യം കണ്ടു ശങ്കിച്ചു പക്‌ഷേ ഓർത്തപ്പോൾ പിടികിട്ടി നമ്മടെ coronakuttan!.ആള് മനുഷ്യനെ പിടിക്കാൻ ഇറങ്ങിയതാ!.നമ്മൾ ആരാ ആള്! മലയാളി poliyalle!!.ഞാൻ അപ്പോഴേ കതകു അടച്ചു കുറ്റി ഇട്ട് സാനിറ്റൈസർ ഇട്ടു കൈയും കഴുകി മാസ്കും ധരിച്ചു ഇരുന്നു. കാലത്തെ മനുഷ്യനെ തപ്പി ഇറങ്ങിയ പാവം ആരേം കിട്ടാത്തത് കൊണ്ടു സങ്കടത്തോടെ മടങ്ങി.....
കൂട്ടുകാരെ ഇപ്പോൾ വീട്ടിനുള്ളിൽ തന്നെ ഇരുന്നാൽ നാളെ ചുമരിലെ പടമാകാതെ ഇരിക്കാം...
STAY HOME🏠
STAY SAFE😷 BREAK THE CHAIN💪