ആരോഗ്യം

ലോകാരോഗ്യ സംഘടനയുടെ വ്യാഖ്യാനം അനുസരിച്ച് ഒരുവ്യക്തിയുടെ ഭൗതികവും മാനസികവും ശാരീരികവുമായരോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.ആരോഗ്യ സുരക്ഷാപ്രവർത്തനങ്ങളിൽ നമ്മുടെ കൊച്ചുസംസ്ഥാനം കൈക്കൊണ്ടനിലപാടുകളുംനിയന്ത്രണങ്ങളുംലോോത്തരശ്രദ്ധ പിടിച്ചുപറ്റുന്ന സമയമാണ് ഈ കൊറോണക്കാലഘട്ടം.മറ്റ് രാജ്യങ്ങളെയും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പ്രാഥമിക തലത്തിലുള്ള ആരോഗ്യസുരക്ഷയുടെ കരുതലാണ് കേരളത്തിന് മുതൽകൂട്ടായത്.സർക്കാർ തലത്തിൽ നടപ്പാക്കിയ ആർദ്രം പോലുള്ള പദ്ധതികൾ ഈ പ്രവർത്തനങ്ങൾക്കുള്ള ഉത്തേജനമാണ്. ആരോഗ്യം എന്ന അവസ്ഥയെ മൂന്നു തലത്തിൽ വേർതിരിക്കുന്നുണ്ട്.പരിസ്ഥിതിആരോഗ്യം, സാമൂഹിക ആരോഗ്യം, സ്വയംആർജ്ജിച്ചിരിക്കുന്ന ആരോഗ്യം.പരിസ്ഥിതി ആരോഗ്യവും സാമൂഹിക ആരോഗ്യവും ലഭ്യമായാലേ വ്യക്തി ആരോഗ്യം കരഗതമാകൂ. വർഷാവർഷം പ്രകൃതിക്കുമേലുള്ള ഉപദ്രവങ്ങളും മനുഷ്യനിർമ്മിതമായ ദുരന്തങ്ങളും പരിസ്ഥിതിയെ മോശമാക്കുന്നു.ഈ സമയം പരിസ്ഥിതിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പരിസ്ഥിതിയുടെ ആരോഗ്യം നഷ്ടമായാൽ അവിടെ അധിവസിക്കുന്ന സർവ്വ സസ്യജന്തുജാലങ്ങളുടെയും ചുറ്റുപാടുകളെ ബാധിക്കും. മനുഷ്യനും ഒരംഗമായിരിക്കുന്ന ഈ പ്രകൃതിയിൽ അവൻ ഏൽപ്പിക്കുന്ന പ്രഹരവും ഏറ്റുവാങ്ങുന്ന പ്രത്യാഘാതവും മനുഷ്യരാശിയുടെ നാശത്തിനുതന്നെ ഇരയാകും എന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്. അർത്ഥവത്തായ വ്യക്തിബന്ധങ്ങൾ ആരോഗ്യപരമായ രീതിയിൽ സമീപിക്കുന്നതിനെയാണ് സാമൂഹിക ആരോഗ്യമായി കണക്കാക്കുന്നത്. സാമൂഹിക ആരോഗ്യത്തിന്റെ ഒരുഘട്ടമാണ് കൊറോണകാലത്ത് നടപ്പാക്കിയലോക്ഡൗണുകൾ. ഒരു സമൂഹത്തിന് ആരോഗ്യം പ്രദാനം ചെയ്യണമെങ്കിൽ ശരിയായ രീതിയിലുള്ള നിയമങ്ങളും നിബന്ധനകളും എല്ലാ പൗരന്മാരും അനുസരിക്കുകയും വേണം. ഒരുവ്യക്തിയുടെ തന്നെ മാനസിക പ്രശ്നങ്ങളും ഏകാന്തതയും വ്യക്തിയെ ഭൗതികവും മാനസികവുമായി ബാധിക്കും എന്നതുപോലെതന്നെ സാമൂഹികാരോഗ്യത്തെയും ബാധിക്കും. സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നതിലൂടെ അതിലെ നല്ല വശങ്ങൾ സുസ്ഥിരവും വികസിതവുമായൊരു സാമൂഹികാരോഗ്യം ലഭ്യമാകും. വ്യക്തി ശുചിത്വം പരിസ്ഥിതി ശുചിത്വം പോലെതന്നെ പ്രധാനപ്പെട്ടതാണ്. സ്വയമേവ രൂപപ്പെട്ട, ഉള്ളിലുള്ള മാലിന്യങ്ങൾ പുറംതള്ളുന്നതോടൊപ്പം പുറമേയുള്ള മാലിന്യങ്ങളുംഒഴിവാക്കി ശരീരം ശുചിത്വ പൂർണ്ണമാക്കുന്നത് വ്യക്തിശുചിത്വമാണ്. ഒരുപക്ഷെ എല്ലാ ആരോഗ്യത്തിന്റെയും ആദ്യത്തെ പടി വ്യക്തി ശുചിത്വമാണ്. കഴിക്കുന്ന ആരോഗ്യപൂർണ്ണമായ വസ്തുക്കളിലൂടെയാണ് രണ്ടാഘട്ടമായി ആരോഗ്യം നമ്മുടെ ഉള്ളിൽ എത്തുന്നത്.വിഷം കലർന്ന ഇന്നത്തെ വിപണികളിൽ ഇടം പിടിച്ചിരിക്കുന്ന പച്ചക്കറികളിലൂടെയും മറ്റുവസ്തുക്കളിലൂടെയും നമ്മിലേക്കെത്തുന്ന ഓരോ രോഗങ്ങളും ഉണ്ടാക്കുന്ന കഷ്ടതകൾ ദിനം പ്രതി ഏറിവരികയാണ്. പകർച്ച വ്യാധികളാണെങ്കിൽ നാമിടപെടുന്ന ചുറ്റുപാടുകൾ കൂടി വ്യാപിക്കുന്നു. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം പരിശോധിക്കുകയാണെങ്കിൽ ആഗസ്റ്റിൽ എത്തുന്ന പ്രളയവും പിന്നാലെ എത്തുന്ന രോഗങ്ങളും മൃഗങ്ങളിലൂടെയും പക്ഷികളിലൂടെയും മറ്റും എത്തുന്ന പനികളും പുതിയ വൈറസ് രോഗങ്ങളുടെ കടന്നുവരവും ആരോഗ്യ മേഖലയെ ഒരു കൊടുംങ്കാറ്റെന്നപോലെ പിടിച്ചുലക്കുകയാണ്. പക്ഷെ ആശ്ചര്യപ്പെടേണ്ട സാഹചര്യം എന്നുപറയുന്നത് ആടിയുലഞ്ഞപ്പോഴും പാറപോലെ ഉയർന്നുനിന്ന നമ്മുടെ നാടും തോളോട് തോൾ ചേർന്നുപ്രവർത്തിച്ച സർക്കാരും ആരോഗ്യവകുപ്പും ജനങ്ങളും ഉരുക്കുപോലെ നിന്ന കേരളം ഇതുവരെ ആരോഗ്യമേഖലയെ ബാധിച്ച മഹാമാരികളെയെല്ലാം ചങ്കുറപ്പോടെ നേരിട്ടു എന്നതാണ്. ആരോഗ്യമേഖലയിലെ വികസനം അടുത്ത തലമുറയുടെ കൂടെ ആരോഗ്യം ഉറപ്പുവരുത്താൻ ഉതകുന്നതാകണം. നല്ലൊരു നാളെക്കായി ആരോഗ്യം അത്യന്താപേക്ഷിതമാണ്.......

അഞ്ജന എലിസബത്ത് ബെന്നി
10 വിമല മാതാ എച്ച്.എസ്സ്. കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം