വിദ്യാരംഗം കലാ സാഹിത്യ വേദി ഗേൾസ് കൊട്ടാരക്കര

ഉണർത്തുപാട്ട്


ഉണർത്തുപാട്ട്
പി.കെ.രാമചന്ദ്രൻ (പ്രിൻസിപ്പാൾ)
നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ
ആത്മരോദനങ്ങൾ നിങ്ങൾ കേൾപ്പതില്ലേ ഭൂമിയിൽ
ധർമ്മവും അഹിംസയും കാത്തിടേണ്ടോരല്ലയോ
വിജ്ഞാനത്തിൽ പൊൻവെളിച്ച തിരി തിരിക്കേണ്ടയോ

ജീവിതമാം സാഗരത്തിൽ ലക്ഷ്യമില്ലാതലയുവോരെ
നേർവഴിയാം പാതനിങ്ങൾ കാട്ടിടേണ്ടതില്ലയോ
കാലചക്രമാകും തേർതെളിച്ചിടേണ്ടോർ നിങ്ങളീ
കാമമോഹമേകുമശ്വഞാൻ വലിച്ചിടുന്നിതോ.

ഗാന്ധിയേയും ബുദ്ധനേയും വർദ്ധമാനനേയുമീ
തന്ന മാതാഭാരതാംബയേയും നീ മറന്നിതോ
കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ
നിങ്ങളെത്തൻ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ

രാവണനും ഇന്ദ്രജിത്തും കുംഭകർണ്ണൻ രക്തബീജൻ
രാക്ഷസർ തൻ പടയുമായി എത്തീടുന്ന വഴിയിൽ
ഘടഘടാരവം മുഴക്കി ആർത്തിരമ്പിവന്നിതാ
ഘോരമാം പെരുമ്പറ തൻ അട്ടഹാസം കേൾപ്പുഞാന്
‍ ധർമ്മചക്രത്തേർ തെളിക്കാൻ കാലമങ്ങു കേഴുന്നു
നിദ്ര തന്റെ മടിയിൽ നിന്നുണർന്നെണീക്കു സോദരാ.