വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കഥ/വിഷ്ണു പകർന്നഅറിവ്-ചെറുകഥ.
7-ാം ക്ലാസ്സുകാരൻ്റെ അറിവ്ചെറുകഥ.
ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു അശോക്.വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ലഭിക്കുമെന്നും അവൻ്റെ അധ്യാപകൻ 'ശ്യാം സാർ' പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം പ്രാർത്ഥനക്ക് വന്നില്ല. ആരാണ് അതെന്ന് അന്വേഷിച്ചപ്പോൾ 'മുരളി'യാണെന്ന് മനസ്സിലായി. ക്ലാസ്സ് ലീഡർ അശോക്, മുരളിയുടെ പക്കൽ ചെന്ന് "എന്താ മുരളി നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാതിരുന്നത് "? മുരളി മറുപടി പറയാൻ തുടങ്ങിയതും,ശ്യാം സാർ ക്ലാസ്സ് മുറിയിലേക്ക് കയറി വന്നതും ഒരേ സമയത്താണ്. "ഇന്നാരൊക്കെയാണ് പ്രാർത്ഥനയ്ക്ക് വരാതിരുന്നത് "? അധ്യാപകൻ ചോദിച്ചു. സർ, ഇന്ന് പ്രാർത്ഥനയ്ക്ക് മുരളി ഒഴിച്ച് ബാക്കി എല്ലാവരും വന്നിരുന്നു. അശോക് അധ്യാപകനോട് പറഞ്ഞു. "എന്താ മുരളി, അശോക് പറഞ്ഞത് സത്യമാണോ?" "നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ? ഇല്ലസർ! ഇന്നു ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നതെന്നുള്ള ജിജ്ഞാസയിൽ ക്ലാസ്സ് റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്യാർത്ഥികളെല്ലാവരും ഇന്നെന്തായാലും മുരളിക്ക് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചു കൊണ്ട് പരസ്പരം നോക്കി കൊണ്ട് ചിരിച്ചു നിന്നു. കാരണം, അവർക്ക് മുരളിയെ അത്ര ഇഷ്ടമല്ലായിരുന്നു' മുരളി നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. അവൻ്റെ കയ്യക്ഷരം വളരെ മനോഹരമായിരുന്നു. അധ്യാപകൻ കൊടുക്കുന്ന ഹോംവർക്കെല്ലാം അവൻ അന്നന്നു തന്നെ എഴുതി പൂർത്തിയാക്കുമായിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാക്കിയിരുന്നു " ന്താ! നോക്കു മുരളി, ആരു തെറ്റു ചെയ്താലും ശിക്ഷ അനുഭവിച്ചേ പറ്റൂ " അതിനു മുൻപ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് പറയൂii ---- അധ്യാപകൻ പറഞ്ഞു "സാറേ, പതിവുപോലെ പ്രാർത്ഥിക്കുന്നതിന് മുൻപ് തന്നെ ഞാൻ ക്ലാസ്സ് റൂമിൽ എത്തിയിരുന്നു.എന്നാൽ, ക്ലാസ്സിലെ വിദ്യാർത്ഥികളെല്ലാം അപ്പോൾ പ്രാർത്ഥനയ്ക്ക് പോയിക്കഴിഞ്ഞു. അപ്പോഴാണ് ഞാൻ ക്ലാസ്സ് റൂം ശ്രദ്ധിച്ചത്.ഭയങ്കര പൊടി. കീറിയ കടലാസുകഷ്ണങ്ങൾ ചിതറിക്കിടക്കുന്നു. ക്ലാസ്സ് റൂം കാണാൻ തന്നെ മഹാവൃത്തികേടായിരുന്നു. മാത്രമല്ല, ഇന്നിത് വൃത്തിയാക്കേണ്ട കുട്ടികൾ, അത് ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയെന്ന് എനിക്ക് മനസ്സിലായി.എന്നാൽ, ഞാനെങ്കിലും ഇവിടം വൃത്തിയാക്കാമെന്ന് കരുതി ,അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല, സാർ. അവർക്ക് പകരം എന്തിനാ ഇതൊക്കെ ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കും. നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാമല്ലോ. മാത്രമല്ല,ശുചിത്വത്തിൻ്റെ പ്രാധാന്യം സർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. "വ്യത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ എങ്ങനെയാണ് സർ അറിവുവരിക. അതു കൊണ്ടാണ് ഞാൻ ഇത് ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെന്നുണ്ടെങ്കിൽ സർ തരുന്ന ഏതു ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.
അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി. "കണ്ടില്ലേ, മുരളിയുടെ സംസ്ക്കാരം " ' എന്നു പറഞ്ഞു കൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി.
ഗുണപാഠം "സതുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |