കാത്തിരിക്കുന്നു ഞാൻ ആ നല്ല നാളിന്റെ
ആഗമനത്തിനായ് മൂകനായി
ആശ്ചര്യമില്ലാതെ ആഗമനമില്ലാതെ
കാത്തിരിക്കുന്നു ഞാൻ ഏകനായി
മകര മാസത്തിൻറ്റെ മഞ്ഞിൽ വിരിയുന്ന
പൂക്കളെ കാണുവാൻ എന്തുഭംഗി
കലപില ശബ്ദങ്ങളുമായ് നിദ്രയിൽ ഉണർത്തുന്ന
കിളികളെ കാണുവാൻ എന്തുഭംഗി
കുന്നും മലകളും പടങ്ങളുമുള്ള ഒരു
കൊച്ചു ഗ്രാമമാണെന്റെ ഗ്രാമം
ഓലമേഞ്ഞുള്ള കൂരകളും നിദ്രയുണർന്ന
ഞാൻ നേരെ നടന്നു ആ കൊച്ചു
പാടവരമ്പിലൂടെ മകര മാസത്തിൽ
മഞ്ഞിൻ കണങ്ങളെ മുത്തുപോലെ തഴുകിയ
പുലിലൂടെ ഞാറുപറിക്കുന്ന പെണുങ്ങൾ ഉണ്ടെന്നും
ഉഴുതുമറിക്കുന്ന ആണുങ്ങൾ ഉണ്ടെന്നും
കർഷകപാട്ടിന്റെ ആ നല്ലവരികളും
എന്റെ മനസ്സിനെ തൊട്ടുണർത്തി
ഇപ്പോൾ വിദ്യാലയങ്ങൾ അടഞ്ഞു
എല്ലാം ഈ മഹാമാരിയിൽ അടഞ്ഞുമൂടിയ ഗ്രാമം
ഇതാണ് അവസ്ഥ എന്റെ കൊച്ചു ഗ്രാമം