വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ കാലത്തിന്റെ മാറ്റം

കാലത്തിന്റെ മാറ്റം

ധൃതിയിൽ ബാഗെടുത്തഛൻ പോയി .
തിടുക്കത്തിലമ്മേം പുറകിലായ്പോയ്!
കുഞ്ഞു ബാഗും തന്റെ ബുക്കുകളും
മാറോടു ചേർത്തവളമ്പരന്നു!

എന്താണിവർക്കൊട്ടും നേരമില്ലേ
എന്നെയൊന്നങ്ങു തിരിഞ്ഞു നോക്കാൻ?
കുഞ്ഞു മനസ്സു പിടഞ്ഞു മെല്ലെ ....
കണ്ണീരു ധാരയായ് തൂകി പയ്യേ...

യൂണിഫോമൊറ്റക്കവൾ ധരിച്ചു ...
ബാഗുമെടുത്തു കുടയെടുത്തു !
തല ചീകി വച്ചവളെങ്ങനെയോ ..
പൊട്ടുകുത്താനും മറന്നു പോയി

സ്കൂൾ വണ്ടി വന്നു കയറും നേരം...
താങ്ങിപ്പിടിച്ചവൾ ഭാരമെല്ലാം!
ഒന്നു തിരിഞ്ഞൊരു റ്റാറ്റ നൽകാൻ
വെമ്പിയാ പൈതലിൽ കൈകൾ പൊങ്ങി

ആരുമില്ലവിടെയാ ദുഃഖസത്യം
ആഴത്തിലവളെ കരയിപ്പിച്ചു...

നാളുകൾ കഴിഞ്ഞു ലോക് ഡൗൺ വന്നു
അമ്മയും അച്ഛനും വീട്ടിലുമായ്
അങ്ങോട്ടുമിങ്ങോട്ടും മാറി മാറി
ലാളിച്ചവരാപൈതലിനെ

ഊട്ടിയുറക്കുന്നു ... ഊഞ്ഞാലിലാട്ടുന്നു
ഉത്സവ പ്രീതിയുണർത്തിടുന്നു
ഒക്കെയും കാണുമ്പോൾ തോന്നിടുന്നു
ഒടുങ്ങാതിരുന്നെങ്കിലീ ലോക് ഡൗൺ
എന്നുമെന്നമ്മയും അച്ഛനും ഞാനും
ഒന്നിച്ചിരുന്നുല്ലസിച്ചേനെ.
 

ആൻസി
6B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത