ഗദ്യകവിത

കൊറോണ എന്ന ഭീകരൻ

കൊറോണ വന്നുവല്ലോ ഭീകരനായി
ലോകത്തെ നശിപ്പിക്കാൻ
മനസ്സിൽ പേടിപ്പിക്കുന്ന സ്വപ്‌നങ്ങളുമായി.
ഭീകരന്റെ ഭീരുത്വം നാം എതിർക്കണം.

കൊറോണയെ പ്രതിരോധിക്കാൻ
മുന്നിലേക്ക് ഇറങ്ങിയില്ലേ
മെഡിക്കൽ ജീവനക്കാർ മാലാഖമാരായി.
അവർ ലോകം മുഴുവൻ കത്തുന്ന ദീപങ്ങളായി
ജ്വലിച്ചുകൊണ്ട് പ്രകാശിക്കുന്നു.

ഒരു ചെറിയ വൈറസ് ഭീകരനായി
ലോകത്തങ്ങോളം ഇങ്ങോളം വ്യാപിച്ചു.
ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ചതിപ്പോൾ
ലോകം മുഴുവൻ വ്യാപകമായി .

ഓരോ ദിവസം കൂടും തോറും
കൊറോണ എന്ന ഭീകരൻ പെരുകാൻ നാം അനുവദിക്കരുത്.

ഒന്നായ് ചേർന്നു നാം
കൈകൾ കോർത്തു നാം
ഒന്നായ് മുന്നേറണം.
തടയാം നമുക്ക് കൊറോണയെ ഒറ്റക്കെട്ടായി.
ഓടിക്കാം കൊറോണ എന്ന ഭീകരനെ
ഈ ലോകത്ത് നിന്ന്.
 

സുഷമോൾ
9B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത