വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/കോവിഡ് -19 എന്ന കൊറോണ

കോവിഡ് -19 എന്ന കൊറോണ

കൊറോണ എന്ന മാരക രോഗം ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. ലോകത്ത് ഏതാണ്ട് ഇരുനൂറോളം രാജ്യങ്ങളിൽ ഇതിന്റെ ഭീതി നിലനിൽക്കുന്നു. മരണം ഒന്നേകാൽ ലക്ഷത്തിനടുത്തെത്തി. എവിടെയും എന്തും സംഭവിക്കാമെന്ന സാഹചര്യം. സമ്പർക്കത്തിലൂടെയാണ് കൊറോണ ബാധിക്കുന്നത്. ഇതിനുള്ള മരുന്ന് ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. നമ്മൾ പരിശ്രമിച്ചാൽ നമുക്ക് കോറോണയെ നിയന്ത്രിക്കാവുന്നതേയുള്ളു. കോറോണയെ നിയന്ത്രിക്കാനാണ് നമ്മുടെ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കുകയാണ് ചെയ്യേണ്ടത്.

                 ഇപ്പോൾ നമ്മുടെ രാജ്യത്ത് വിമാന സർവീസുകളും ട്രെയിൻ സർവീസുകളും എല്ലാം നിർത്തിവച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ പോലും ഇപ്പോൾ പുറത്തിറങ്ങുന്നില്ല. ഇത് കോറോണയെ നിയന്ത്രിക്കാൻ സഹായിക്കും. നമ്മുടെ ഡോക്ടർമാരും നേഴ്സ്മാരും രാവും പകലും ഇല്ലാതെ അധ്വാനിച്ചു കൊണ്ടിരിക്കുന്നു. അവരെ സഹായിക്കാൻ നമ്മൾ തയാറായി മുന്നിലേക്ക് വരണം. നമ്മൾ ഒറ്റകെട്ടായി നിന്നാൽ കോറോണയെ ഈ ലോകത്തു നിന്നും നശിപ്പിച്ചു കളയാൻ സാധിക്കും.


ആദിത്യ പ്രതാപ്
9B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം