വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/റോഷിയുടെ പട്ടിക്കുട്ടി

റോഷിയുടെ പട്ടിക്കുട്ടി

രാജാവിന്റെ ഒരേയൊരു മകളാണ് റോഷി. രാജാവ് റോഷി യെ സ്നേഹത്തോടെ വളർത്തി. അവൾക്ക് നല്ല സൗന്ദര്യവും നല്ല സ്വഭാവവും ആയിരുന്നു. കൂടാതെ അവൾ ദുഃഖിതയായിരുന്നു. അവളുടെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു. എന്നാൽ അച്ഛൻ അവളെ നല്ല രീതിയിൽ തന്നെയാണ് വളർത്തുന്നത്. റോഷി ചെടികളെയും പൂക്കളെയും സ്നേഹിച്ചിരുന്നു. അവൾക്ക് ഡാനി എന്ന ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു. അവൾ അതിനെ വളരെയധികം സ്നേഹിച്ചു. ഒരിക്കൽ അവൾ അതിനെ ഭക്ഷണം കൊടുത്തു കുളിക്കാൻ പോയി. തിരിച്ചു വന്നപ്പോൾ അതിനെ കാണുന്നില്ല, അവൾ എല്ലായിടത്തും തിരഞ്ഞു. കുറെ വിളിച്ചു,,,.... ഒരു ഉത്തരവും ഇല്ല. അവൾ ആകെ സങ്കടത്തിലായി. അവൾ കുറെ നേരം പോയത് അറിഞ്ഞില്ല. അവൾ മയക്കത്തിൽ ആയിപ്പോയി. പെട്ടെന്ന് ശബ്ദം കേട്ട് ഞെട്ടിയുണർന്നു.!!! അതാ അവളുടെ മുമ്പിൽ പട്ടിക്കുട്ടി...!! അവൾ അതിനെ കെട്ടിപ്പിടിച്ചു ചോദിച്ചു.. നീ എവിടെയായിരുന്നു ? ഞാൻ നിന്നെ കാണാതെ വിഷമിച്ചു. പട്ടിക്കുട്ടി തേങ്ങുകയായിരുന്നു.. വാ ഇനി നമുക്ക് വീട്ടിൽ പോകാം.. അപ്പോഴേക്കും രാജാവിന്റെ ഭടന്മാർ വന്നു. റോഷി പട്ടിക്കുട്ടിയേയും കൊണ്ട് സന്തോഷത്തോടെ മടങ്ങി.

ഫാത്തിമ സ്വാലിഹ. കെ എ
2B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ