വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയ കാലമാണിത്. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകുന്നു. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിതത്തമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാവിധ ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി . ഇതൊരു ജൈവ ഘടനയാണ്.പരസ്പരാശ്രയത്വത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗ വും പുലരുന്നത്. ഒന്നിനും ഒറ്റപെട്ട് പുലരാനാവില്ല. മനുഷ്യൻ കേവലമൊരു ജീവിയാണ്. വിശേഷബുദ്ധിയുള്ള ജീവി.പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും പുണരാതെ അവന് ജീവിക്കാനാവില്ല.എന്നാൽ ആധുനിക ശാസ്ത്ര മനുഷ്യൻ പ്രകൃതിയെ വരുതിയിലാക്കി.പ്രകൃതിയിലെ ചൂടിൽ നിന്നും രക്ഷപ്പെടാൻ തണുപ്പും തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ചൂടും അവൻ കൃത്രിമമായുണ്ടാക്കി. അണകെട്ടി വെള്ളം നിറുത്തുകയും അപ്പാർട്ടുമെൻറുകൾ ഉയർത്തി പ്രകൃതിക്ക് ദുരിതം സൃഷ്ടിക്കുകയും വനം വെട്ടി വെളുപ്പിക്കുകയും ചെയ്തപ്പോൾ പ്രകൃതിയിൽ പല മാറ്റങ്ങളും ഉണ്ടായി. സുനാമി പോലുള്ള വെള്ളപ്പൊക്കവും മലയിടിച്ചിലും കൊടുങ്കാറ്റുകളും മനുഷ്യന് അഭിമുഖീകരിക്കേണ്ടി വന്നു. ശബ്ദമലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം എല്ലാം ആ വിഭാഗത്തിൽ വരുന്നതാണ്. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ് ധനം സമ്പാദിക്കുവാൻ വേണ്ടി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നതെന്നോർക്കണം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |