കൊറോണ നമ്മുടെ നാട്ടിലുമെത്തി
സ്കൂൾ നേരത്തെ അടച്ചു
അവധി എങ്ങനെ ആഘോഷിക്കും
എങ്ങും പോവാൻ വയ്യ
വീട്ടിൽ ഒറ്റക്കിരുന്നു മുഷിഞ്ഞു
അടുക്കളതോട്ടം ഒരുക്കാം
അമ്മയും കൂട്ടിനെത്തി
തൂമ്പയെടുത്തു മണ്ണു വെട്ടി
വെണ്ടയും പയറും നട്ടു
വെള്ളവും വളവും നൽകി
വളർന്നു വളർന്നു വലുതായി
ഇല വന്നു പൂവ് വിരിഞ്ഞു
പയറും വെണ്ടയും മൂത്തു പാകമായി
അമ്മ ഉപ്പേരിയും കറിയും ഉണ്ടാക്കി
ചോറിൽ കൂട്ടി തിന്നു
ആഹാ നല്ല സ്വാദ്