വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/നല്ല മാതൃകകൾ
നല്ല മാതൃകകൾ
നമ്മുടെ കൊച്ചു ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ജീവശ്വാസം നിലനിർത്തണമെങ്കിൽ വൃക്ഷ ലതാദികളെ സംരക്ഷിക്കണം. നമ്മൾ കുഞ്ഞുങ്ങൾ അതിനൊരു മാതൃകയാകണം. കരിയിലകൾ കത്തിക്കാതെ ഭൂമിയിൽ തന്നെ അലിഞ്ഞു ചേരട്ടെ, അങ്ങനെ നമുക്ക് മഴ നിലനിർത്താം, ഭൂമിയെ തണുപ്പിക്കാം... നമ്മുടെ അടുക്കളയിലെ മാലിന്യം സംസ്കരിക്കാം. ബാക്കി വരുന്ന പച്ചക്കറികൾ ജൈവവളമാക്കി എടുക്കാം- അടുക്കള തോട്ടം ഉണ്ടാക്കിയെടുക്കാം - അങ്ങനെ വിഷമയമില്ലാത്ത പച്ചക്കറികൾ നമുക്ക് ഉണ്ടാക്കിയെടുക്കാം.. പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കാം.. നമ്മുടെ ചുറ്റിനും, റോഡരികിലും, വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാം.. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഒരു വൃക്ഷതൈ നട്ട് കൊണ്ടാവട്ടെ തുടക്കം.. അങ്ങനെ നമുക്ക് നമ്മുടെ പഴയ പരിസ്ഥിതിയിലേക്ക് തിരിച്ചു പോകാം...
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |