പാറി വരും മഴയെ .........
നിൻ കണ്ണുനീർ ഈ ഭൂമിയിൽ പതിച്ചു....
വെള്ളങ്ങളാൽ ചുറ്റുന്നു.....
അതിനിടയിൽ
ചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ.....
ചാറൻ മഴയാൽ വീടു നനച്ചീടും
മരങ്ങളും ചെടികളും രണ്ടു തുണ്ടമായി
താഴെ പതിച്ചു.....
ജീവജാലങ്ങൾ
കണ്ണിൽ മഴയായി ഒരു സാക്ഷി പോലെ!
ഈ മഴകൾ ഭൂമിയിലെ പച്ചപ്പ്
വിതറി വർണ്ണങ്ങൾ ചുറ്റുന്നു.
മഴ കാണാൻ ഞാനാ പുറത്തെ
ഞാലിയിലിരുന്നു ....
മരച്ചില്ലകൾ ആടിയുലയുേമ്പോൾ
ഉറുമ്പിൻ കൊട്ടകൾ ഭൂമിയിൽ പതിക്കുന്നു.
എന്നുള്ളിൽ നിന്നൊരു തേങ്ങൽ ഉണരുന്നു.
ചാറ്റൽ മഴയിൽ പള്ളിക്കൂടങ്ങളിൽ
പോകുവാൻ ഒരു മോഹം
ഈ മഴ കാണാൻ ആഹാ എന്തു രസം
ഈ മഴ തൻ സ്വർഗജീവിതം.....