വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യനെ വിറപ്പിച്ച പകർച്ച വ്യാധികൾ

മനുഷ്യനെ വിറപ്പിച്ച പകർച്ച വ്യാധികൾ

അനവധി നിരവധി പകർച്ച വ്യാധികൾ മനുഷ്യരെ പിടിച്ച് കുലുക്കു കടന്നു പോയിട്ടുണ്ടെന്നു നമുക്കറിയാം . അതിൽ തന്നെ ഏറ്റവും ഭീകരമായ പകർച്ചവ്യാധി എന്നു പറയുന്നത് പ്ലേഗ് ആണ് . അന്ന് വിവിധ രാജ്യങ്ങളിലായി മരിച്ച് വീണത് ഏകദേശം 125 ദശലക്ഷം പേരാണ് . എലി വഴി പകരുന്ന ഈ രോഗത്തിന് കാരണമാകുന്നത് യെഴ്സീനിയ പെസ്ടിസ് എന്ന ബാക്റ്റീരിയ ആണ് . എന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ ഈ രോഗത്തിനെ നിയന്ത്രിക്കുന്നത് മനുഷ്യനെ സംബദ്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നു.കൂടാതെ അന്ധവിശ്യാസങ്ങളും ഇതിന്റെ ബുദ്ധിമുട്ടിനെ ഇരട്ടിപ്പിച്ചു . എന്നാൽ മനുഷ്യർ അതിനെയും അതി ജീവിച്ചിരുന്നു. പിന്നീട് ജപ്പാൻ ജ്വരം , സ്പാനിഷ് ഫ്ലൂ , മഞ്ഞപ്പിത്തം , സാർസ്സ് തുടങ്ങിയ പലപല രോഗങ്ങൾ മനുഷ്യരെ പരീക്ഷിച്ചു . എന്നാൽ അതിനെ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് ഇപ്പോൾ കൊറോണ വൈറസ്സ് എന്ന രോഗം നമ്മെ പരീക്ഷിക്കുന്നു . പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ നിന്ന് കൊണ്ട് നാം മറ്റ് രോഗങ്ങളെ മറികടന്നിട്ടുണ്ടെങ്കിൽ ഈ രോഗത്തെയും നമ്മൾ മറികടക്കുകതന്നെ ചെയ്യും . എന്നാൽ ചില മനുഷ്യരുടെ ബുദ്ധിശൂന്യമായ പ്രവൃത്തികൾ നമ്മുടെ മുന്നിൽ വിലങ്ങ് തടിയായി നിൽക്കുന്നുണ്ട് . അതിനെതിരെ നാം പ്രതികരിക്കുക തന്നെ വേണം . വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നാം ഈ മഹാമാരിക്കെതിരെ പോരാടണം . #നമ്മൾ_അതിജീവിക്കും .

മാധവ്.പി
6 A വാണീവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം