കൊറോണ കൊറോണ എന്നൊരു ഭീകര രോഗം
ചൈനയിൽ നിന്നാണ് ആദ്യം വന്നത്
കൊറോണ എന്നൊരു വൈറസ്
ജനങ്ങളെയാകെ ദുരിതത്തിലാക്കി
പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ.......
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ.....
ആരോഗ്യ രക്ഷയ്ക്കു നൽകുന്ന നിർദേശങ്ങൾ
പാലിച്ചിടാം നമുക്ക് മടിക്കാതെ......
സ്കൂളുകളും പൂട്ടി പരീക്ഷയും മുടങ്ങി
കുട്ടികൾ ആകെ വിഷമത്തിലായി
ആഘോഷങ്ങളില്ല ആർപ്പു വിളികളുമില്ല
അവധിക്കാലമാണെങ്കിൽ എങ്ങോ പോയി മറഞ്ഞു
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ കാത്തിരിക്കുന്നു നാം ഏവരും