കിളികൾ പാടിപ്പറക്കുന്നതും,
പുലരി പുഞ്ചിരി പൊഴിക്കുന്നതും,
വള്ളികൾ തലയാട്ടിയാടുന്നതും,
ഇത്രനാളും എനിക്കന്യമായോ,
നിന്നിലിത്രയും ശാന്തത
തന്ന തീ വൈറസിൻ വിളയാട്ടം
നാടും നഗരവും നിലച്ചിടുമ്പോൾ,
പ്രകൃതി, തൻ ലാളിത്യം തേടിടുന്നു,
വൈറസിൻ ഭീതിയിൽ
കൂട്ടിലൊതുങ്ങി നമ്മൾ,
സ്വതന്ത്ര്യ ലഹരിയിൽ പ്രകൃതിയും,
പ്രകൃതിയെ കാൽച്ചുവട്ടിലാക്കുന്നതല്ല
അതിനോടിണങ്ങുന്നതാണ്
അതിജീവനത്തിൻ പുതിയ മന്ത്രം'