വരിക്കോളി എൽ പി എസ്/അക്ഷരവൃക്ഷം/മാനും മുന്തിരി ഇലകളും

മാനും മുന്തിരി ഇലകളും

ഒരിക്കൽ ഒരു മാനിനെ വേട്ടക്കാർ ഓടിച്ചു. പേടിച്ചോടിയ മാൻ ഒരു മുന്തിരിത്തോട്ടത്തിലെത്തി. ' ഇവിടെ ഒളിച്ചിരിക്കാം' മാൻ മുന്തിരി ഇലകൾക്കിടയിൽ മറഞ്ഞിരുന്നു. പിന്നാലെ എത്തിയ വേട്ടക്കാർ കുറച്ചുനേരം മാനിനെ തിരഞ്ഞെങ്കിലും കണ്ടുപിടിക്കാനായില്ല. അവർ മടങ്ങി. വേട്ടക്കാർ അല്പം അകലെ എത്തിയതും മാനിനു തോന്നി - 'ഇനി ഈ മുന്തിരി ഇലകൾ തിന്നേക്കാം! നല്ല രുചിയായിരിക്കും'. മാൻ മുന്തിരി ഇലകൾ കടിച്ചു മുറിച്ച് തിന്നാൻ തുടങ്ങി. അപ്പോഴാണ് ഒരു ചെറിയ അനക്കം കേട്ട് വേട്ടക്കാരിലൊരാൾ തിരിഞ്ഞ് നോക്കിയത്. മുന്തിരി ഇലകൾ ഇല്ലാതിരുന്നതുകൊണ്ട് അയാൾ വേഗം മാനിനെ കണ്ടു. ' അതാ ആ മാൻ !' വേട്ടക്കാരൻ പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ അവർ അവനെ പിടികൂടി. 'ആപത്തിൽ സഹായിച്ചവരെ ഉപദ്രവിക്കരുത് ' മാൻ മനസ്സിൽ ഓർത്തു.

സജ ഫാത്തിമ
IV A വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ