കൊറോണ ക്കാലം

ഫുട്ബാളില്ല ക്രിക്കറ്റില്ല
കൂട്ടം കൂടാൻ കൂട്ടുകാരില്ല
കളിക്കാൻ മറന്ന കളികൾ
വീട്ടിനുള്ളിൽ കളിക്കാൻ തുടങ്ങി ഞാൻ
ഒളിച്ചും പൊത്തിയും ,
പോലീസും കള്ളനും ,
പാമ്പും കോണിയും
കളിക്കാൻ ഉമ്മയെ ഒപ്പം കൂട്ടി ഞാൻ

പട്ടം കെട്ടി പറത്തിയും ,
അപ്പൂപ്പൻ താടിയെ ഊതി അകറ്റിയും
കണ്ണാരംപൊത്തിയും
കൈ കൊട്ടി കളിയും
കളിക്കാൻ പഠിച്ചു ഞാൻ
ഈ കൊറോണക്കാലത്തു
രോഗം മാറി നമുക്കൊരുമിക്കാം
കൂട്ടുകാരെ കാത്തിരിക്കാം
 

സഹ്ൽ .ഇ .പി
4 വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത